728-pixel-x-90-2-learn
728-pixel-x-90
<< >>

കുവൈത്തിൽ വനിതകളുടെ കാറോട്ട മത്സരം നവംബർ 30 ന്

മറ്റു ചില ഗൾഫ് രാജ്യങ്ങളിലേതു പോലെ  വാഹനമോടിക്കൽ നിരോധനം ഒരിക്കലും നേരിട്ടിട്ടില്ല കുവൈത്തിലെ സ്ത്രീകൾ .. ഇപ്പോൾ അവർ പുരുഷന്മാരുടെ കുത്തകയായ ‘ഫോർമുല വണ്‍ ‘ വേഗതാമത്സരത്തിലേക്കും വളയം തിരിക്കുകയാണ്.. നവംബർ 30 ന് കുവൈത്തിലെ കാർ മ്യൂസിയം സർക്ക്യൂ ട്ടിൽ വനിതകൾ ക്കുവേണ്ടി വനിതകളെ മാത്രം കാണികളായിരിക്കാൻ അനുവദിച്ചുകൊണ്ട് കുവൈത്തിലെ  ആദ്യത്തെ വനിതാ കാർ റേസ് അരങ്ങേറും.  ഏതു രാജ്യക്കാരായ സ്ത്രീകൾക്കും പേരു രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. നാലു വർഷം മുമ്പാണ് വനിതാ കാർ മത്സരത്തിനായി ‘റോഡ്‌ റഷ്’ ഗ്രൂപ്പ് നിലവിൽ വന്നത്. ബഹറിനിലായിരുന്നു ഇതിനു മുമ്പത്തെ മത്സരങ്ങൾ  . അടുത്ത വർഷം വീണ്ടും ബഹറിനിൽവെച്ച് തന്നെ നടത്തുമെന്ന് ഗ്രൂപ്പ് ഡയരക്ടർ ലത്തീഫ അൽ നാസർ അറിയിച്ചു. 
any-india news24

Leave a Reply