728-pixel-x-90-2-learn
728-pixel-x-90
<< >>

കുവൈത്തില്‍ ഖാദിം വിസക്കാര്‍ പ്രതിസന്ധിയില്‍

കുവൈത്തില്‍ ഖാദിം വിസക്കാരെ ജോലിക്ക്‌ നിര്‍ത്തരുതെന്ന നിയമം കര്‍ശനമാക്കിയതോടെ ചെറുകിട കച്ചവടസ്ഥാപനങ്ങളെ പ്രതിസന്ധിയില്‍ . മലയാളികളടക്കം ഇത്തരത്തില്‍ ജോലി ചെയ്തിരുന്ന ആയിരങ്ങള്‍ പ്രതിസന്ധിയിലായി.
ഗാര്‍ഹിക വിസയിലെത്തി ജോലി ചെയ്യുന്നതിന് നേരത്തെ തന്നെ വിലക്കുണ്ടായിരുന്നെങ്കിലും രാജ്യത്തെ കഫ്തീരിയകളിലും മറ്റുമുള്ള  ഭൂരിപക്ഷം തൊഴിലാളികളും ഈ ഗണത്തില്‍ പെട്ടവരാണ് എന്നതാണ് യാഥാര്‍ഥ്യം. പലപ്പോഴും സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിനാവശ്യമായ വിസ തൊഴില്‍ മന്ത്രാലയം അനുവദിക്കാതിരിക്കുന്നത് ഇതിനു കാരണമായി  ചൂണ്ടിക്കാട്ടിപ്പെടുന്നു. . മലയാളികളായ നിരവധി പേര്‍ പ്രത്യേകിച്ചും മലബാര്‍ ഭാഗത്ത് നിന്നുള്ള ആയിരങ്ങളാണ് ആര്‍ട്ടിക്കിള്‍ 20 വിസയില്‍ കഫ്തീരിയ, ബഖാല, കെട്ടിട നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്നത്.  നിയമം കര്‍ശനമാക്കിയതോ ടെ  എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ് പലരും. വിസക്കും മറ്റുമായി വന്നുചേര്‍ന്നിട്ടുള്ള കടബാധ്യതകള്‍ ഉള്ളതിനാല്‍ പലര്‍ക്കും തിരിച്ചുപോകാനും കഴിയുന്നില്ല.

Leave a Reply