728-pixel-x-90-2-learn
728-pixel-x-90
<< >>

കുവൈത്തില്‍ എട്ട് ലക്ഷത്തിലധികം ഇന്ത്യക്കാര്‍

കുവൈത്ത് സിറ്റി: പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് കുവൈത്തില്‍ എട്ട് ലക്ഷം ഇന്ത്യക്കാരുള്ളതായി വ്യ്കതമാക്കുന്നു.ഇതുകൂടാതെ കാല്‍ ലക്ഷത്തോളം പേര്‍ അനധികൃതമായി തങ്ങുന്നുണ്ടെന്നും ഇന്ത്യന്‍ എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

കുവൈത്തിലുള്ള വിദേശികളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണുള്ളത്.ആറ് ലക്ഷം പുരുഷന്‍മാരും രണ്ട് ലക്ഷം സ്ത്രീകളുമാണ് ഇന്ത്യയില്‍ നിന്നും ഇവിടെ എത്തിയിരിക്കുന്നത്.സ്വകാര്യ സ്ഥപനങ്ങളിലെ ജിവനക്കാരാണ് എണ്ണത്തില്‍ കൂടുതല്‍ ഉള്ളത്.രണ്ട് ലക്ഷത്തില്‍ ഏണ്‍പതിനായിരം പേര്‍ ഗാര്‍ഹിക തൊഴിലാളികള്‍, ആശ്രിതവീസയില്‍ ഒരുലക്ഷം.സര്‍ക്കാര്‍ മേഖലയില്‍ 24,000 , 42,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ എന്നിവരടങ്ങുന്നതാണിത്. നിര്‍മാണത്തൊഴിലാളികള്‍, ടെക്‌നീഷ്യന്മാര്‍, എന്‍ജിനീയര്‍മാര്‍, ഡോക്ടര്‍മാര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ഐടി എന്നിവരടങ്ങുന്നതാണ് സ്വകാര്യമേഖല. ഗാര്‍ഹികത്തൊഴിലാളികളില്‍ ഒരു ലക്ഷത്തില്‍ തൊണ്ണൂറായിരം പുരുഷന്മാരും 90,000 വനിതകളുമുണ്ട്. ഭാര്യ, കുട്ടികള്‍,മാതാപിതാക്കള്‍ അടങ്ങുന്ന ആശ്രിതവീസയില്‍ ഒരുലക്ഷം ഇന്ത്യക്കാരാണ് കുവൈത്തിലുള്ളത്.20 ഇന്ത്യന്‍ സ്‌കൂളുകളിലായി 42,000 ഇന്ത്യന്‍ വിദ്യാര്‍ഥികളുമുണ്ട്.

ഇന്ത്യന്‍ കമ്പനികള്‍ക്ക് കഴിഞ്ഞ വര്‍ഷം കുവൈത്തില്‍നിന്ന് 400 കോടി ഡോളറിന്റെ നിര്‍മാണ കരാറാണ് ലഭിച്ചത്.ഇത് സ്വകാര്യമേഖലയില്‍ ഇന്ത്യക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞവര്‍ഷം എട്ടുശതമാനം വര്‍ധന രേഖപ്പെടുത്തിയതിന് കാരണമാകുന്നു.സര്‍ക്കാര്‍ മേഖലയില്‍ 24,000 ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്.ഇതില്‍ നഴ്‌സുമാര്‍,എന്‍ജിനീയര്‍മാര്‍, ഡോക്ടര്‍മാര്‍,ശാസ്ത്രജ്ഞര്‍ എന്നിവര്‍ ഉള്‍പ്പെടും.

ഇന്ത്യന്‍ നഴ്‌സുമാര്‍ നല്‍കിവരുന്ന സേവനങ്ങള്‍ കുവൈത്തില്‍ വന്‍ സ്വീകാര്യതയാണ് ഉള്ളതെന്ന കുവൈത്ത് അധികൃതര്‍ വ്യക്തമാക്കിയതായും വാര്‍ത്തക്കുറിപ്പില്‍ പറയുന്നു.വര്‍ഷം തോറും 56 ശതമാനം വര്‍ധനവാണ് ഉണ്ടാകുന്നത്. സമീപ ഭാവിയില്‍ തന്നെ കുവൈത്തില്‍ ഇന്ത്യക്കാരുടെ എണ്ണം പത്ത് ലക്ഷം കഴിയുമെന്ന പ്രതീക്ഷിക്കുന്നതായും വാര്‍ത്തകുറുപ്പില്‍ വ്യക്തമാക്കുന്നു.

INDIANEWS24.COM GULF DESK

Leave a Reply