കേരളം :മതിയായ രേഖകളില്ലാതെ ലക്ഷ്വറി ബസില്‍ കടത്തുകയായിരുന്ന 65 ലക്ഷത്തോളം രൂപയുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് തളങ്കര കടവത്ത് മൊയ്തീന് ഹാജി ക്വാര്‍ട്ടേഴ്സിലെ താമസക്കാരന് എം.എ. മുഹമ്മദലി (63)യെയാണ്ഡിവൈഎസ്പി എം.പി. മോഹനചന്ദ്രന് നായരുടെ നേതൃത്വത്തിലുള്ളപ്രത്യേക പൊലീസ്സംഘം പിടികൂടിയത്. മുംബൈയില്‍ നിന്നു കാസര്‍കോട്ടേക്കുള്ള സ്വകാര്യബസില്‍ കുഴല്‍പ്പണം കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നു രാവിലെപൊലീസ് സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് പിടികൂടിയത്. പിടിചെ്ചടുത്ത നോട്ടുകളില്‍ 500 രൂപയുടെ ഒരു കള്ളനോട്ടും കണ്ടെത്തി.
ന്യൂസ്പേപ്പറില്‍ പൊതിഞ്ഞ നോട്ടുകെട്ടുകള്‍ നീല പ്ളാസ്റ്റിക് കവറിലാക്കി കാര്‍ഡ്ബോര്‍ഡ് പെട്ടിയിലുണ്ടായിരുന്ന ഫാന്‍സി സാധനങ്ങളുടെ താഴെ സൂക്ഷിക്കുകയായിരുന്നു. അശ്വനി നഗറില്‍ ബസിറങ്ങി സമീപത്ത് ഉണ്ടായിരുന്ന കാറിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് എം.എ. മുഹമ്മദലിയെ പൊലീസ് പിടികൂടിയത്. മൂംബൈയില്‍ നിന്ന് ഒരാള്‍ തന്നതാണെന്നും കാസര്‍കോട്ട് എത്തിയാല്‍ ഒരാള്‍ പെട്ടി വാങ്ങുമെന്നുമാണ് മുഹമ്മദലി മൊഴി നല്‍കിയത്.കുഴല്‍പ്പണം നടത്തുന്ന സംഘത്തിലെ കണ്ണിയാണ് മുഹമ്മദലിയെന്നു സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളായിരുന്നു ഏറെയുംഇതിലുണ്ടായിരുന്നത്. 64,90,000 രൂപ ഇയാളില്‍ നിന്നു പിടികൂടിയിരുന്നുവെങ്കിലും ഇതില്അഞ്ഞൂറിന്റെ ഒരു കള്ളനോട്ട് കൂടി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ കള്ളനോട്ട് വിതരണം ചെയ്തതിനെതിരെയുള്ള വകുപ്പ് കൂടി ചുമത്തുമെന്നു പൊലീസ് അറിയിച്ചു.