728-pixel-x-90-2-learn
728-pixel-x-90
<< >>

കുളിപ്പിച്ച് കുളിപ്പിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇല്ലാതാക്കിയെന്ന് വി എം സുധീരന്‍

തിരുവനന്തപുരം:ഇന്ന് നടന്ന കെ.പി.സി.സി യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം വി.എം. സൂധീരന് നേരെ തിരിഞ്ഞു. ഗത്യന്തരമില്ലാതെ സുധീരന്‍ ഇന്നലെ നടന്ന യോഗത്തില്‍ വെച്ച് ഇറങ്ങിപ്പോയിരുന്നു . തന്നെ ഗ്രൂപ്പ് മാനേജര്‍മാര്‍ വളഞ്ഞിട്ട് അക്രമിച്ചെന്ന് യോഗത്തില്‍ നിന്ന് ഇറങ്ങിയ സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവരെയും ആദരിച്ചും അംഗീകരിച്ചും ആണ് ഞാന്‍ പ്രവര്‍ത്തിച്ചത്. പക്ഷേ മുതിര്‍ന്ന നേതാക്കള്‍ തന്നെ ഗ്രൂപ്പു ശക്തിപ്പെടുത്താനാണ് ശ്രമിച്ചുകൊണ്ടിരുന്നത്. സംഘടനാ പ്രവര്‍ത്തനത്തില്‍ കാര്യമായ പിഴവ് വന്നിട്ടുണ്ടെന്ന് സുധീരന്‍ വ്യക്തമാക്കി.കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കിയത് പോലെയാണ്  പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയെന്നു സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.VM-Sudheeran2
എന്നാല്‍ ചെങ്ങന്നൂര്‍ പരാജയത്തിന് കാരണം വി.എം. സുധീരന്റെ ശക്തമായ ചില നിലപാടുകള്‍ മൂലമാണെന്ന് കെ.പി.സി.സി യോഗത്തില്‍  ആരോപണം ഉയരുകയും ചെയ്തു.
കെ.പി.സി.സി പ്രസിഡന്റെ് സ്ഥാനം രാജിവെച്ചത് അദ്ദേഹത്തിന്റെ വ്യകതിപരമായ കാരണങ്ങള്‍ കൊണ്ടാണെന്ന് പത്രസമ്മേളനത്തില്‍ എം.എം. ഹസന്‍  പറഞ്ഞു.അഭിപ്രയങ്ങള്‍ പറയേണ്ടത് സംഘടനയ്ക്കകത്താണ്. അദ്ദേഹം പ്രസിഡന്റായിരിക്കുമ്പോഴും പലപ്പോഴും അഭിപ്രായങ്ങള്‍ പറഞ്ഞതിന്റെ പേരില്‍ അച്ചടക്കനടപടി സ്വീകരിച്ചിട്ടുണ്ട്. ഇന്ന് നടന്ന യോഗത്തില്‍ സുധീരന്‍ പ്രശ്‌നം ഉയര്‍ന്ന് വന്നതോടുകൂടി പാര്‍ട്ടിയില്‍ അതി ഗൗരവത്തോടു കൂടി ചര്‍ച്ച ചെയ്യേണ്ട പ്രധാന അജണ്ടകള്‍ പലതും വെള്ളത്തില്‍ അലിഞ്ഞുപോയെന്നതാണ് രസകരമായ വസ്തുത.ഏതായാലും ചക്കളത്തി പോരാട്ടം തുടരുന്നത് തെരഞ്ഞെടുപ്പ് അടുത്തു വരുന്ന ഈ ഘട്ടത്തില്‍ കോണ്‍ഗ്രസിന് ഭൂഷണമല്ല.
ജിതേഷ് ദാമോദര്‍ ഇന്ത്യാ ന്യൂസ്‌ 24 

Leave a Reply