jio 800x100
jio 800x100
728-pixel-x-90
<< >>

കുളച്ചല്‍ തുറമുഖത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി:തമിഴ്‌നാട്ടിലെ കുളച്ചല്‍ അന്താരാഷ്ട്ര തുറമുഖപദ്ധതിക്ക് കേന്ദ്രമന്ത്രിസഭ തത്ത്വത്തില്‍ അംഗീകാരം നല്‍കി.ഇതോടെ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ വിഴിഞ്ഞം തുറമുഖത്തിന് ഇത് തിരിച്ചടിയാകുമെയെന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്.പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തിക്കൊണ്ട് ചേര്‍ന്ന മന്ത്രിസഭായോഗ തീരുമാനത്തിലാണ് കുളച്ചല്‍ തുറമുഖ അംഗീകാരം നല്‍കിയിരിക്കുന്നത്.

വിഴിഞ്ഞത്ത് തുറമുഖം പുരോഗമിക്കുന്നതിനിടെ വലിയ ദൂരവ്യത്യാസമില്ലാത്ത കുളച്ചലില്‍ മറ്റൊരു തുറമുഖത്തിന്റെ കൂടി ആവശ്യമില്ലെന്നായിരുന്നു നേരത്തെ കേന്ദ്രസര്‍ക്കാരിനുണ്ടായിരുന്നത്.വിഴിഞ്ഞവും കുളച്ചലുമായി 35 കീലോമീറ്റര്‍ അകലം മാത്രമാണുള്ളത്.ഈ നിലപാടിലാണ് ഇപ്പോള്‍ മാറ്റം വന്നരിക്കുന്നത്.പുതിയ തീരുമാനത്തിനു പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയതാല്‍പര്യങ്ങള്‍ കൂടി കലര്‍ന്നിട്ടുള്ളതായും ഇതിനോടകം അലയൊലികള്‍ ഉയര്‍ന്നുകഴിഞ്ഞു.തമിഴ്‌നാട്ടില്‍ അധികാരതുടര്‍ച്ച നേടിയ ജയലളിതയുടെ എ ഐ എ ഡി എം കെയും ബി ജെ പിയും ബന്ധം മെച്ചപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു.ഇത് കുറച്ചുകൂടി ഊട്ടിഉറപ്പിക്കാനുതകുന്നതാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനമെന്നാണ് ഉയരുന്ന രാഷ്ട്രീയ വര്‍ത്തമാനങ്ങള്‍.

INDIANEWS24.COM National Desk

Leave a Reply