jio 800x100
jio 800x100
728-pixel-x-90
<< >>

കുല്‍ഭൂഷണ്‍ ജാധവിന്റെ വധശിക്ഷയ്ക്ക് സ്റ്റേ

ഹേഗ്:കുല്‍ഭൂഷണ്‍ ജാധവ് കേസില്‍ പാക്കിസ്ഥാന് തിരിച്ചടിയായി അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ സി ജെ)ഉത്തരവ്.പാക്കിസ്ഥാന്‍ കുല്‍ഭൂഷണിനെതിരെ വിധിച്ച വധശിക്ഷ കോടതി സ്‌റ്റേ ചെയ്തു.

റോണി അബ്രഹാം അധ്യക്ഷനായ 11 അംഗ ബെഞ്ച് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.കേസില്‍ ഐ സി ജെയ്ക്ക് ഇടപെടാനാകില്ലെന്ന പാക്ക് വാദം കോടതി തള്ളി.അതേസമയം വിയന്ന കരാര്‍ ലംഘിച്ചെന്ന ഇന്ത്യയുടെ വാദം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.ഇന്ത്യന്‍ ചാരനെന്നാരോപിച്ച് മുന്‍ നാവിക സേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിനെ പാകിസ്ഥാന്‍ സൈനിക കോടതി വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യയാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്.കുല്‍ഭൂഷന്‍ ജാദവ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോയുടെ ഏജന്റാണെന്നാണ് പാകിസ്ഥാന്റെ വാദം.

INDIANEWS24.COM INTERNATIONAL DESK

Leave a Reply