jio 800x100
jio 800x100
728-pixel-x-90
<< >>

കുല്‍ഭൂഷണിന്റെ വധശിക്ഷയ്ക്ക് സ്റ്റേ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാക്കിസ്ഥാനിലെ സൈനിക കോടതികുല്‍ഭൂഷണ്‍ ജാദവിനെതിരെ വിധിച്ച വധശിക്ഷയ്ക്ക് സ്റ്റേ.ഇന്ത്യയുടെ അപ്പീല്‍ പരിഗണിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയുടേതാണ് നടപടി.

വധശിക്ഷ താല്‍ക്കാലികമായി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് കത്തയച്ചു.കഴിഞ്ഞ മാസമാണ് കുല്‍ഭൂഷണ്‍ വധശിക്ഷ വിധിക്കപ്പെട്ടത്.കുല്‍ഭൂഷണ്‍ സുധീര്‍യാദവ് റോ ഏജന്റാണെന്നാണ് പാക്കിസ്ഥാന്റെ പ്രധാന ആരോപണം. 2016 മാര്‍ച്ച് 3ന് ബലൂചിസ്താനില്‍നിന്ന് അറസ്റ്റ് ചെയ്ത കുല്‍ഭൂഷണ്‍ പാക്കിസ്ഥാനെതിരെ ചാരവൃത്തിയും ഗൂഡാലോചനയും നടത്തിയെന്നാണ് ആരോപണം.ഇക്കാര്യങ്ങളെല്ലാം തെളിയിക്കപ്പെട്ടതിനാലാണ് വധശിക്ഷയ്ക്ക് വിധിച്ചതെന്ന് പാക്കിസ്ഥാന്‍ പറയുന്നു.എന്നാല്‍ വിശ്വസനീയമായ തെളിവുകളൊന്നുമില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.കേസിന്റെ വിചാരണ വിവരങ്ങള്‍ അവിടത്തെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ അറിയിച്ചില്ലെന്നും ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.

INDIANEWS24.COM NEWDELHI

Leave a Reply