jio 800x100
jio 800x100
728-pixel-x-90
<< >>

കുല്‍ദീപ് നയ്യാറെ അഭിമുഖം നടത്തിയ പത്രപ്രവര്‍ത്തകനായ അനസ് യാസിന്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.

കൊച്ചി:അടിയന്തിരാവസ്ഥക്കാലത്തെ കടുത്ത മനുഷ്യാവകാശ ലംഘനത്തിനെതിരെ ധീരമായ നിലപാടെടുക്കുകയും, അടിയന്തിരാവസ്ഥയ്‌ക്കെതിരെ പേന കൊണ്ട് ആക്രമണം നടത്തി സര്‍ക്കാറിന്റെ നിലപാടിനെ കടുത്ത രീതിയില്‍ വിമര്‍ശിച്ച കുല്‍ദീപ് നയ്യാര്‍ എന്ന പത്രപ്രവര്‍ത്തകനെക്കുറിച്ച് പാഠ്യവിഷയമാക്കുന്നത് ഏതൊരു മാധ്യമപ്രവര്‍ത്തകനെയും സംബന്ധിച്ച് ആവേശം കൊള്ളിക്കുന്നതാണ്.
ബിയോണ്ട് ദി ലൈന്‍സ് എന്ന അദ്ദേഹത്തിന്റെ ആത്മകഥാപരമായ പുസ്തകം എങ്ങനെ ഏറ്റവും നല്ല പത്രപ്രവര്‍ത്തകനിലേക്കുള്ള പോംവഴി എന്നതിന്റെ ഒന്നാംതരം ഉദാഹരണമാണ്.
പലതവണ കുല്‍ദീപ് നയ്യാനെ
നേരിട്ട് കാണുകയും അഭിമുഖം നടത്തുകയും ചെയ്ത പത്രപ്രവര്‍ത്തകനായ അനസ് യാസിന്‍ അനുഭവങ്ങള്‍ ഇവിടെ പങ്കുവയ്ക്കുന്നു.
നമുക്കിഷ്ടപ്പെടുന്നവരെ, നമ്മള്‍ ആരാധിച്ചുവരുന്നവരെയൊക്കെ അഭിമുഖം ചെയ്യാന്‍ അവസരം ലഭിക്കുക എന്നത് ഏതൊരു മാധ്യമ പ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളവും ഒരു ഭാഗ്യമാണ്. അത്തരമൊരു പട്ടികയിലാണ് എട്ടു വര്‍ഷം മുന്‍പ് കുല്‍ദീപ് നയ്യാരുമായുണ്ടായ അഭിമുഖം. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാറിനെ രണ്ടു തവണയാണ് കണ്ടത്. ഒന്ന് 1996ല്‍ പിജി വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ഡല്‍ഹി ടൂറില്‍. രണ്ടാമത് 2010 ഒക്ടോബറില്‍ ബഹ്‌റൈനില്‍ വെച്ച് അലിഗഡ് യൂണിവേഴ്‌സിറ്റി അലംനി ബഹ്‌റൈന്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച സര്‍ സയ്യദ് ഡേ പ്രഭാഷണത്തിന് എത്തിയപ്പോള്‍. മനാമയിലെ ഗോള്‍ഡന്‍ തുലിപ്പ് ഹോട്ടലിലായിരുന്നു താമസം. ദേശാഭിമാനിയാണെന്ന് പരിചയപ്പെടുത്തി വിളിച്ചപ്പോള്‍ അദ്ദേഹം ആഹ്ലാദപൂര്‍വ്വം വരാന്‍ പറഞ്ഞു. റെസ്‌റ്റോറണ്ടിലെ ബഹളങ്ങളില്‍നിന്നും മാറി അദ്ദേഹം ഇരിക്കുന്നു.എന്നെ കണ്ടപ്പോള്‍
ചിരിച്ചുകൊണ്ട് എഴുന്നേറ്റു ‘മാര്‍ക്‌സസ്റ്റ് അല്ലേ’ എന്ന പ്രത്യാഭിവാദനം. ഗള്‍ഫ് പത്രപ്രവര്‍ത്തനത്തെക്കിച്ചുള്ള അദ്ദേഹത്തിന്റെ ചോദ്യങ്ങളില്‍നിന്നായിരുന്നു തുടക്കം. സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ പത്രപ്രവര്‍ത്തനം, നയതന്ത്രം, ആധുനിക മാധ്യമങ്ങളും സംഘ പരിവാര്‍ ഇടപെടലും തുടങ്ങി വിവിധ മേഖലകളെകുറിച്ച് കൃത്യവും വിശദവുമായി അദ്ദേഹം സംസാരിച്ചു. ഒന്നര മണിക്കൂറോളം നീണ്ട അഭിമുഖം. ശരിക്കും ഒരു ഇന്ററാക്ഷന്‍.
മുന്‍വിധികളോ, പഠനങ്ങളോ ഇല്ലാതെയെടുത്ത അഭിമുഖമായതുകൊണ്ടാണോ എന്നറിയില്ല എന്റെ പത്രപ്രവര്‍ത്തന ജീവിതത്തിലെ ഓര്‍മ്മിക്കാവുന്ന അഭിമുഖങ്ങളില്‍ ഒന്നായിരുന്നു അത്. പത്രപ്രവര്‍ത്തനത്തെ ഒരു തൊഴിലായി കാണാതിരുന്ന തലമുറയിലെ അവസാന കണ്ണികളില്‍ ഒരാളാണ് കുല്‍ദീപ് നയ്യാര്‍. മതനിരപേക്ഷതയുടെ മുന്നണി പോരാളി,പത്രപ്രവര്‍ത്തനത്തിലെ സത്യസന്ധയുടെ പ്രതീകം എന്നൊക്കെ അദ്ദേഹത്തെ വിശേഷിപ്പിച്ചാല്‍ അധികമാകില്ല.
ന്യൂമോണിയബാധിച്ച് അഞ്ച് ദിവസം മുന്‍പ് ഡല്‍ഹിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.കഴിഞ്ഞ ദിവസം രാത്രി 12.30 ന് ആയിരുന്നു മരണം.സംസ്‌കാരം ലോധി റോഡിലെ ശ്മശാനത്തില്‍ നടന്നു.

Leave a Reply