ശ്രീനഗര്‍:ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ചു.ശ്രീനഗറില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയിലായിരുന്നു ഏറ്റുമുട്ടല്‍. സായുധരായ ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസും സി.ആര്.പി.എഫും സൈന്യവും സംയുക്തമായി തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെ ഭീകരര്‍ വെടിയുതിര്‍ത്തു. മണിക്കൂറുകളോളം നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ മൂന്ന് ഭീകരരെ വധിച്ചു. ഇവരില്‍ നിന്ന് വെടിക്കോപ്പുകളും മറ്റ് ആയുധങ്ങളും കണ്ടെത്തിയെന്ന് പൊലീസ് വ്യക്തമാക്കി. ഏറ്റുമുട്ടലില്‍ ഡി.വൈ.എസ്.പിയായ അമന് കുമാറടക്കം രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു.പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ സംസ്ഥാനത്ത് ഭീകരര്‍ക്കായി തിരച്ചില്‍ ശക്തമായി തുടരുകയാണ്.
INDIANEWS24 NEW DELHI DESK