728-pixel-x-90-2-learn
728-pixel-x-90
<< >>

കുറ്റിപ്പുറത്ത് കുഴിബോംബ് കണ്ടെത്തിയ ഭാഗത്ത് വെടിയുണ്ടകളും

പാലക്കാട്: ഭാരതപ്പുഴയിലെ കുറ്റിപ്പുറം പാലത്തിന് അടിയില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തി. ദിവസങ്ങള്‍ക്ക് മുമ്പ് കുഴി ബോംബുകള്‍ കണ്ടെത്തിയ അതേ സ്ഥലത്തു നിന്നു തന്നെയാണ് വെടിയുണ്ടകളും അന്വേഷണ സംഘത്തിന് ലഭിച്ചത്.

കുഴി ബോംബ് കണ്ടെത്തിയ സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി അടക്കമുള്ളവര്‍ അന്വേഷിച്ചുവരികയാണ്. ഇതിനിടെയാണ് ഇവിടെ നിന്നും വെടിയുണ്ടകളും കണ്ടെത്തിയത്.

ഭാരതപ്പുഴയില്‍ നടക്കാനിറങ്ങിയ യുവാവ് കൗതുകത്തിന് പകര്‍ത്തിച ചിത്രങ്ങളായിരുന്നു കുഴിബോംബാണെന്ന സംശയം ഉയര്‍ത്തിയത്. തുടര്‍ന്ന് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ബോംബ് തന്നെയെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

INDIANEWS24.COM Palakkad

Leave a Reply