സസ്പെന്‍സ് ത്രില്ലിന് കൂടുതല്‍ ഹരംപകരാന്‍ ഒരിക്കല്‍ കൂടി മമ്മൂട്ടി കുറ്റാന്വേഷകനായെത്തുന്നു.2014ല്‍ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ സെവന്ത് ഡേയുടെ തിരക്കഥാകൃത്തായ അഖില്‍ പോളും നവാഗതനായ അനസ് ഖാനും ചേര്‍ന്ന് രചനയും സംവിധാനം നിര്‍വഹിക്കുന്നതാണ് പുതിയ സസ്പെന്‍സ് ത്രില്ലര്‍.നിരവധി ക്രൈംത്രില്ലറുകള്‍ ഒരുക്കിയിട്ടുള്ള സംവിധായകന് കെ മധുവും എം സി അരുണും ചേര്‍ന്നാണ് ഈ മമ്മൂട്ടി ചിത്രം നിര്‍മ്മിക്കുന്നത്.
സി ബി ഐ ഡയറിയുടെ പിന്തുടര്‍ച്ചയായുള്ള നാല് ഭാഗങ്ങള്‍,ആഗസ്റ്റ് 1,അടിക്കുറിപ്പ്,അഭിഭാഷകന്റെ കേസ് ഡയറി,പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ തുടങ്ങി മമ്മൂട്ടി കുറ്റാന്വേഷകനായെത്തിയ നിരവധി ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റുകളായിരുന്നു.റിസര്‍വ് ബാങ്കില്‍നിന്ന് ഏഴായിരം കോടി രൂപ കൊള്ളയടിക്കപ്പെട്ടു.രാജ്യം നടുങ്ങി.ഈ പണം ആര് തട്ടിയെടുത്തു എന്ന അന്വേഷണത്തിന് ചുക്കാന്‍ പിടിക്കാന്‍ അതിസമര്‍ത്ഥനായ ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ഓഫീസറായി മമ്മൂട്ടിയെത്തുകയാണ്.താരനിര്‍ണയം പൂര്‍ത്തിയായിവരുന്ന ഈ ചിത്രം ഈ വര്‍ഷം ഒടുവിലായിരിക്കും ആരംഭിക്കുക.
INDIANEWS24.COM Movies