728-pixel-x-90-2-learn
728-pixel-x-90
<< >>

കുരുന്നുകളുടെ വെളിച്ചമായ മലാലയും സത്യര്‍ത്ഥിയും നൊബേല്‍ പുരസ്‌കാരം ഏറ്റുവാങ്ങി

ഓസ്ലോ:സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനര്‍ഹരായ ഇന്ത്യയുടെ കൈലാഷ് സത്യര്‍ത്ഥിയും പാക്കിസ്ഥാന്റെ മലാല യുസഫ്‌സായും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.ബുധനാഴ്ച്ച ഓസ്ലോയില്‍ നടന്ന ചടങ്ങിലാണ് ലോകത്തിലെ ഏറ്റവും വലിയ പുരസ്‌കാരങ്ങളിലൊന്നായ നൊബേല്‍ സമ്മാനം ഇരുവര്‍ക്കും സമ്മാനിച്ചത്‌. പുരസ്‌കാരം ഏറ്റുവാങ്ങി നടത്തിയ പ്രസംഗത്തില്‍, ലോകത്ത് സമാധാനം നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് രണ്ടുപേരും പറഞ്ഞു. വളര്‍ന്നുവരുന്ന കുരുന്നുകളുടെ കൈയ്യിലേക്ക് തോക്കെടുത്തുകൊടുക്കാന്‍ എളുപ്പമാണ്.അവരിലേക്ക് അറിവിന്റെ വഴി തുറന്നു നല്‍കാന്‍ പ്രയാസമാണ്.ലോകത്തിന് പ്രകാശം ചൊരിയാനുതകുന്ന അറിവിലേക്കുള്ള വഴി വിദ്യാഭ്യാസം നല്‍കുകയെന്നതാണ്.നാളെയുടെ പ്രതീക്ഷയായ കുട്ടികളിലേക്ക് അറിവിന്റെ വെളിച്ചം കൊളുത്തിവെയ്ക്കുന്നതില്‍ നിന്നും നിരവധി പേര്‍ ഒഴിവാക്കപ്പെടുകയാണെന്ന് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.ചെറുപ്പം മുതലേ ഫാക്ടറികളില്‍ ജീവിതം ഹോമിക്കപ്പെടുന്ന ബാലന്‍മാര്‍,ജീവിതം എന്തെന്നറിയാത്ത പ്രായത്തില്‍ അമ്മയാകേണ്ടിവരുന്ന പെണ്‍കുട്ടികള്‍.യുദ്ധക്കെടുതിയില്‍ കൂട്ടക്കരുതിക്കിരയാകുന്ന മക്കള്‍ ഇങ്ങനെ പലവിധത്തില്‍ ജീവിതവും ജീവനും നഷ്ടമാകുന്ന നിഷേധിക്കപ്പെടുന്ന കുട്ടികളെ കുറിച്ച് മലാലയും സത്യര്‍ത്ഥിയും സംസാരിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് മലാലയെയും സത്യര്‍ത്ഥിയേയും പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.പാക്കിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിച്ച മലാല താലിബാന്‍ തീവ്രവാദികളുടെ ആക്രമണത്തിനിരയായിരുന്നു.ബാലവേലക്കെതിരെ ജീവിതത്തിന്റെ പകുതിയിലേറെ  ഉഴിഞ്ഞുവച്ചയാളാണ് കൈലാഷ് സത്യര്‍ത്ഥി. INDIANEWS24 INTERNATIONAL DESK

Leave a Reply