jio 800x100
jio 800x100
728-pixel-x-90
<< >>

കുരുതി മോക്ഷവുമായി ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ സെപ്റ്റംബർ 21ന് എത്തും

രാഷ്ട്രീയ നിലപാടുകളുടെ പേരിൽ ആളുകളുടെ ജീവൻ പറിച്ചെടുക്കുന്ന തീവ്രവാദ കൊലപാതക രാഷ്ട്രീയത്തെ ശക്തമായ വരികളിലൂടെ അപലപിക്കുന്ന പ്രമുഖ  വ്യവസായി സോഹൻ റോയിയുടെ കുരുതി മോക്ഷം എന്ന അണുകവിത സെപ്റ്റംബർ 21ന് റിലീസിനു തയാറെടുക്കുന്ന ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ എന്ന സിനിമയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. അങ്ങേയറ്റം വിശക്കുമ്പോഴോ അരക്ഷിത സാഹചര്യങ്ങളിൽ പെട്ടുപോകുമ്പോഴോ മാത്രമേ മറ്റു മൃഗങ്ങളെആക്രമിക്കൂ എന്നിരിക്കേ, പ്രത്യേകിച്ചൊരു പ്രകോപനവുമില്ലാതെ,വെറും  രാഷ്ട്രീയ നിലപാടുകളുടെ പേരിൽ,  ആളുകളുടെ പച്ച ജീവൻ ഒറ്റക്കുത്തിന്പറിച്ചെടുക്കുന്ന തീവ്രവാദ കൊലപാതക രാഷ്ട്രീയത്തെ ശക്തമായ വരികളിലൂടെ അപലപിച്ചുകൊണ്ട് അതിനെതിരായ പൊതുബോധം സമൂഹമനസ്സുകളിൽവളർത്തിയെടുക്കുവാൻ തികച്ചും പര്യാപ്തമായ വരികൾ എന്ന നിലയ്ക്കാണ് ഈ കവിത പരക്കെ അംഗീകരിക്കപ്പെടുന്നത്.സിനിമയ്ക്ക് വേണ്ടി സംഗീതം നല്‍കി കവിത ആലപിച്ചിരിക്കുന്നത് അടുത്ത കാലത്ത് ശ്രദ്ധിക്കപ്പെട്ട സംഗീത സംവിധായകൻ ബി ആർ ബിജുറാം ആണ്.സിനിമയിലെ മറ്റു ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായകരായ വിനീത് ശ്രീനിവാസൻ, സുദീപ്,രാജലക്ഷ്മി,അജയ് വാര്യർ  തുടങ്ങിയവരാണ്. ഇൻഡി വുഡ് ടാലന്റ് ഹണ്ടിലൂടെ തിരഞ്ഞെടുത്ത നവാഗത പ്രതിഭകൾ ആയ അഖിൽ മേനോൻ, ബിച്ചു വേണു, ശരണ്യ എന്നിവരും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ  ഏപ്രിലിൽ സോഹൻ റോയിയുടെ  കുരുതി മോക്ഷം ഉള്‍പ്പെടെയുള്ള ചെറു കവിതകള്‍ അണുകാവ്യം എന്ന പേരിൽ ഡിസി ബുക്സ് പ്രസിദ്ധീകരിച്ചിരുന്നു.സോഹന്‍ റോയിയുടെ  അണുകവിതകള്‍ ഗിന്നസ് റെക്കോര്‍ഡിനായി സമര്‍പ്പിക്കപ്പെട്ടിരിക്കുകയാണ്.മുല്ലപ്പെരിയാര്‍ ഡാമിനെ കേന്ദ്രീകരിച്ചു നിര്‍മ്മിക്കപ്പെട്ട ഡാം 999 എന്ന ഹോളിവൂഡ്‌  ചലച്ചിത്രത്തിന്റെ സംവിധായകന്‍ കൂടിയാണ് സോഹന്‍ റോയ്.  ഈ ചിത്രത്തിനായി എഴുതിയ മൂന്നു ഗാനങ്ങൾ ഓസ്കാർചുരുക്കപ്പട്ടികയിൽ ഇടം നേടിയിരുന്നു.

kuruthiസോഹന്‍ റോയിയുടെ ഉടമസ്ഥതയിലുള്ള ഏരീസ് ഗ്രൂപ്പിന്റെ ഭാഗമായ  ഇൻഡിവുഡിന്റെ നേതൃത്വത്തിൽ നിർമ്മിക്കാൻ പോകുന്ന ആയിരം പ്രാദേശിക ചിത്രങ്ങളുടെ തുടക്കമാണ് ‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ‘.വർക്കല, പുനലൂർ-ഐക്കരക്കോണം, കൊച്ചി എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിൽ റെക്കോർഡ് വേഗത്തിലാണ് സിനിമപൂർത്തിയായത്.അഞ്ചു വർഷം കൊണ്ട് ഇൻഡിവുഡിന്റെ നേതൃത്വത്തിൽ നിർമ്മിക്കാൻ പോകുന്ന ആയിരം പ്രാദേശിക ചിത്രങ്ങളുടെ തുടക്കമാണ്’ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ’.

ഇൻഡിവുഡ് ടാലൻറ് ഹണ്ട് ദേശീയ തലത്തിൽ നടത്തിയ ഓഡിഷനുകളിൽ നിന്നും തിരഞ്ഞെടുത്ത പ്രതിഭകളായ വിപിൻമംഗലശ്ശേരി, സമർത്ഥ്‌ അംബുജാക്ഷൻ, സിൻസീർ മുഹമ്മദ്, മിയശ്രീ, ഹൃദ്യ നിജിലേഷ്, ലക്ഷ്മി അതുൽ, ശ്യാം കുറുപ്പ്, പ്രഭിരാജ്നടരാജൻ, മുകേഷ് എം നായർ, ബേസിൽ ജോസ് എന്നിവരോടൊപ്പം ലാലു അലക്സ്, ശിവാജി ഗുരുവായൂർ, സുനിൽ സുഖദ,ബോബൻ സാമുവൽ, പാഷാണം ഷാജി (സാജു നവോദയ), ജാഫർ ഇടുക്കി, കോട്ടയം പ്രദീപ്, സന്തോഷ് കീഴാറ്റൂർ, സീമ ജി നായർ,മഞ്ജു പത്രോസ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്.ബിജു മജീദ് സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രം ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനിസോഹനും പ്രഭിരാജ് നടരാജനും ചേർന്ന് നിർമ്മിച്ചിരിക്കുന്നു. പ്രൊഡക്ഷൻ ഡിസൈൻ, ഗാനരചന: സോഹൻ റോയ്. കഥ, തിരക്കഥ,സംഭാഷണം: കെ. ഷിബു രാജ്. ക്യാമറ: പി. സി. ലാൽ. എഡിറ്റിംഗ്: ജോൺസൻ ഇരിങ്ങോൾ. സംഗീത സംവിധാനം: ബിജു റാം.പ്രൊഡക്ഷൻ കൺട്രോളർ: അനിൽ അങ്കമാലി. സ്റ്റിൽസ്: സജി അലീന. പിആർഓ: എ. എസ്. ദിനേശ്.mukeshaikkara FINAL

 

 SANU SATHYAN INDIANEWS24 MOVIE DESK

Leave a Reply