ന്യൂഡല്‍ഹി:കുമ്മനം രാജശേഖരനെ ബി ജെ പി സംസ്ഥാന പ്രസിഡന്റായി പ്രഖ്യാപിച്ചു.പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റ് അമിത് ഷായാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.നിലവില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയും ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ ജനറല്‍ സെക്രട്ടറിയുമായ കുമ്മനം ജന്മഭൂമി പത്രത്തിന്റെ ചെയര്മാന് കൂടിയാണ്.
കോട്ടയം നഗരത്തിന് നാല് കിലോമീറ്റര്‍ അകലെയുള്ള കുമ്മനത്താണ് ജനനം.സി എം എസ് കോളേജില്‍ നിന്നും ബോട്ടണിയില്‍ ബിരുദം നേടിയ ശേഷം പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ഡിപ്ലോമയും നേടി.പത്രപ്രവര്‍ത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച കുമ്മനം രാജശേഖരന് ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യയില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.1987ല്‍ ജോലിയില്‍ നിന്നും സ്വയം രാജിവെച്ച് സജ്ജീവ രാഷ്ട്രീയ സ്വയം സേവക് പ്രചാരകില്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ചു.
INDIANEWS24.COM NEWDELHI