jio 800x100
jio 800x100
728-pixel-x-90
<< >>

കുമാറിലൂടെ പുറത്ത് വന്നത് വടക്കേ ഇന്ത്യന്‍ മനോഭാവം

യുകെ:കേരളത്തില്‍ പ്രതിഷേധം അലയടിക്കുന്നു.മലയാളി നേഴ്സുമാരെ ആക്ഷേപിച്ച കുമാര്‍ വിശ്വാസിനെതിരെയാണ് പ്രതിഷേധം.ദില്ലിയിലെ ഒരു എം എല്‍ എ ആണ് കുമാര്‍ ബിശ്വാസ് .കേരളത്തിലെ നേഴ്സ്മാരെ കണ്ടാല്‍ വികാരം തോന്നില്ല .’കറുത്ത് മെലിഞ്ഞ മലയാളി നെഴ്സുമാരെ കണ്ടാല്‍ തന്നെ സിസ്റ്റര്‍ എന്ന് അറിയാതെ വിളിച്ചു പോകും .അദ്ദേഹത്തിന്‍റെ കണ്ടെത്തലില്‍ ഇപ്പോള്‍ ആ പ്രശ്നം മാറി.ഇന്നിപ്പോള്‍ വടക്കേ ഇന്ത്യയിലെ സുന്ദരിമാരായ നേഴ്സുമാര്‍ ജോലിക്കെത്തി തുടങ്ങി.വെളുത്ത് സുന്ദരികളായ അവര്‍ സുഗന്ധ തൈലം പൂശി വരുന്നത് കണ്ടാല്‍ അസുഖമില്ലാത്തവര്‍ക്ക് പോലും ആശുപത്രിയില്‍ കിടക്കാന്‍ തോന്നും’.

കുമാര്‍ ഇതൊക്കെ പറഞ്ഞത് ആം ആദ്മി എന്ന പാര്‍ട്ടിയുടെ കുഴപ്പം അല്ല.കാരണം ആ പ് എന്ന പാര്‍ട്ടി രൂപം കൊള്ളുന്നതിന് നാല് വര്ഷം മുന്‍പാണ് കുമാര്‍ ബിശ്വാസ് ഇങ്ങനെ അഭിപ്രായം പറഞ്ഞത്.ഒരു വേദിയില്‍ പരിപാടി അവതരിപ്പിക്കുമ്പോള്‍ ആളുകളെ കയ്യില്‍ എടുക്കാന്‍ പറഞ്ഞ ഒരു ഇക്കിളി തമാശയാണ് ഇന്ന് വിവാദത്തില്‍ ആയിരിക്കുന്നത്.മാത്രവുമല്ല ,ഇത് കേട്ട് കയ്യടിക്കാന്‍ ശ്രോതാക്കള്‍ ഉണ്ട് എന്നതാണ് ഇവിടുത്തെ ശരിയായ വിഷയം.അത് ഒരു വടക്കെ ഇന്ത്യന്‍ മനോഭാവം ആണ്.വംശീയവും വര്‍ഗ്ഗിയവും ,സ്ത്രീ വിരുദ്ധവുമായ ഒരു മനോഭാവം.

ഈ പരാമര്‍ശം നടത്തിയ കുമാര്‍ ബിശ്വാസ് വടക്കേ ഇന്ത്യയില്‍ അറിയപ്പെടുന്ന കവിയാണ് എന്ന് കൂടി നാം ഓര്‍ക്കണം.ഇദ്ദേഹം രാജസ്ഥാനിലെ ഒരു കോളേജിലെ ഹിന്ദി അദ്ധ്യാപകന്‍ കൂടിയാണ്.ഈ വിവാദ പരാമര്‍ശങ്ങളുമായി ആം ആദ്മി പാര്‍ട്ടിക്ക് സത്യത്തില്‍ ഒരു ബന്ധവും ഇല്ല.എന്നാല്‍ ഈ പരാമര്‍ശം വളരെയധികം പ്രതിഷേധം അര്‍ഹിക്കുന്നുണ്ട് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം ഉണ്ടാകാന്‍ ഇടയില്ല.ഇന്നിപ്പോള്‍ പ്രതിഷേധിക്കാന്‍ ഇറങ്ങിയവരില്‍ പ്രമുഖര്‍ യൂത്ത് കോണ്‍ഗ്രസ് ആണ്.ആം ആദ്മി ജനിക്കുന്നതിനും നാല് വര്‍ഷം മുന്‍പ് കുമാര്‍ വിശ്വാസ് നടത്തിയ വര്‍ഗ്ഗിയവും വംശീയവും സ്ത്രീവിരുദ്ധവുമായ പ്രസ്താവനക്കെതിരെ പ്രതിഷേധിക്കാന്‍ നീണ്ട നാല് വര്‍ഷം എടുത്തു.

എന്നിട്ടും ആ പ്രതിഷേധങ്ങള്‍ കേരളത്തില്‍ മാത്രം ഒതുങ്ങി പോയതിന്റെ കാരണം എന്താണ്??അങ്ങ് വടക്ക് ചെന്ന് പ്രതിഷേധിച്ചാല്‍ വിവരം അറിയും.ഈ കാര്യത്തില്‍ കോണ്‍ഗ്രസ് ,ബി ജെ പി തുടങ്ങി എല്ലാ മേല്‍ തട്ട് വടക്കേ  ഇന്ത്യകാരന്‍റേയും മനോഭാവം ഒന്ന് തന്നെയാണ്.സംശയം ഉള്ളവര്‍ വടക്കേ ഇന്ത്യന്‍ മനുഷ്യരില്‍ കൂടുതല്‍ പേരുടേയും മോനോഭാവം വിലയിരുത്തി നോക്കണം .

യുകെ അടക്കമുള്ള പരിഷ്കൃത വിദേശ രാജ്യങ്ങളില്‍ പോലും വടക്കെ ഇന്ത്യയില്‍ നിന്നും വരുന്നവരുടെ വംശിയ വിദ്വേഷം കുപ്രസിദ്ധമാണ്. കേരളത്തില്‍ നിന്നും പഠിക്കാന്‍ വരുന്ന സഹപാഠികളുടെ ആക്സന്റ് ശരിയല്ല എന്ന് പറഞ്ഞു ആക്ഷേപിക്കുല്‍ .തങ്ങള്‍ തെക്കേ ഇന്ത്യക്കാരേക്കാള്‍ മുന്തിയ ഇനം മനുഷ്യര്‍ ആണ് എന്ന് വെള്ളക്കരോടു മേനി പറയാന്‍ ശ്രമിക്കും.എന്നിട്ട് ഇംഗ്ലീഷുകാരുടെ റെയിസസ്ത്തിനെതിരെ ശബ്ദം ഉയര്‍ത്തും.പ്രതിഷേധിക്കും.

എന്നാല്‍ ലോകത്താകെ പ്രശസ്തരായ അരുന്ധതി റോയിയെ പോലെ ഉള്ളവരുടെ കാര്യം ചോദിച്ചാല്‍ ഇവര്‍ മൌനം പാലിക്കും.കല്പനാ ചൌവളയെ കുറിച്ച് ചോദിച്ചാലും അങ്ങനെ തന്നെ.അബ്ദുള്‍ കലാമിനെ പോലെയുള്ള തെക്കേ ഇന്ത്യക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍ ഇവരുടെ കണ്ണ് തുറപ്പിക്കുന്നില്ല.ബംഗലൂരു പോലെയുള്ള തെക്കേ ഇന്ത്യന്‍ നഗരങ്ങള്‍ ലോകത്തിന്റെ ജാലകം ആകുന്നത് വഴിയും വഴിവിളക്കും ഇല്ലാത്ത ബീഹാറികള്‍ക്കും ,വിദ്യാഭ്യാസ കാര്യത്തിലും ഭൂപ്രകൃതിയുടെ കാര്യത്തിലും മരൂഭൂമിയായി ഇന്നും അവശേഷിക്കുന്ന രാജസ്ഥാനില്‍ താമസിക്കുന്ന കുമാര്‍ ബിശ്വാസിനു അറിയില്ല.സമ്പൂര്‍ണ്ണ സാക്ഷരത എന്താണ് എന്ന് അറിയില്ല.

യുകെയില്‍ ഇനി മുതല്‍ ഇതൊന്നും നടക്കില്ല എന്ന് ഇവിടുത്തെ സര്‍ക്കാര്‍ നിയമം പാസാക്കിയിട്ടുണ്ട്.ജാതി,വര്‍ണ്ണം,വര്‍ഗ്ഗം ഇതൊന്നും സ്വന്തം കമ്മ്യൂണിറ്റിക്കുള്ളിലും നടത്താന്‍ ശ്രമിച്ചാല്‍ നിയമ നടപടി നേരിടേണ്ടി വരും.വര്‍ണ്ണ വിവേചനം പാടില്ല എന്നതായിരുന്നു മുന്‍പ് ഉണ്ടായിരുന്ന നിയമം.ഏതാനും നാള്‍ മുന്‍പ് അതിന്റെ കൂടെ ജാതി എന്നും കൂടി ചേര്‍ത്തു.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജാതി പേരില്‍ അറിയപ്പെടുന്നവര്‍ വടക്കെ ഇന്ത്യക്കാര്‍ ആണ്.ഭാഷാപമായ വര്‍ഗ്ഗീയതയും അവര്‍ക്ക് കൂടുതല്‍ ആണ്.യുകെ പോലെയുള്ള പരിഷ്കൃത രാജ്യത്ത് വന്നു ജീവിച്ചിട്ടും ഈ മനോഭാവം മാറ്റാന്‍ അവര്‍ തയ്യാറാകാത്തത് കൊണ്ടാണ് ഈ നാട്ടിലെ സര്‍ക്കാര്‍ നിയമം കൊണ്ട് വന്നു അവരെയൊക്കെ നിലക്ക് നിര്‍ത്താന്‍ തീരുമാനിച്ചത്.

പണ്ടൊരു നമ്പൂതിരി കേരളത്തിലെ സര്‍ക്കാര്‍ ബസ്സില്‍ യാത്ര ചെയ്യാന്‍ പോയ ഒരു കഥയുണ്ട്.കണ്ടക്ടര്‍ സാറിന്റെ അടുക്കല്‍ ഉള്ള സീറ്റില്‍ ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ ടിയാന്‍ വിലക്കി.അത് വലിയ ഒരാള്‍ക്ക് ഇരിക്കാന്‍ വേണ്ടി ഉള്ളതാണ്.നിങ്ങള്‍ പിന്നില്‍ എവിടെയെങ്കിലും പോയിരിക്കൂ എന്ന് നിര്‍ദ്ദേശിച്ചു.പാവം നമ്പൂതിരി അതിനു തൊട്ടു പിന്നിലെ സീറ്റില്‍ ഇരിപ്പ് ഉറപ്പിച്ചു.കുറെ കഴിഞ്ഞപ്പോള്‍ സ്ഥലത്തെ എസ് ഐ കണ്ടക്ടര്‍ ഒഴിച്ചിട്ട സീറ്റില്‍ വന്നിരുന്നു.പണ്ട് കാലത്ത് കേരളത്തിലെ ഏതൊരു സ്ഥലത്തേയും ഏറ്റവും വലിയ ആള്‍ ആ ഭാഗത്തെ എസ് ഐ ആയിരുന്നല്ലോ?കുറെ കഴിഞ്ഞപ്പോള്‍ പിന്നില്‍ ഇരുന്ന നമ്പൂതിരി എസ് ഐ യ്യേ തോണ്ടി.അയാള്‍ തിരിഞ്ഞു നോക്കി എന്താണ് എന്ന് ചോദിച്ചു.

അല്ല വലിയ ആള്‍ ആണോ എന്നറിയാന്‍ തോണ്ടിയതാണ് എന്ന് നമ്പൂതിരി മറുപടി പറഞ്ഞു.യുകെയില്‍ തോണ്ടാന്‍ പൊലീസ് വരും.എങ്കിലും നാം ആരും തോണ്ടാന്‍ മടിക്കരുത്.തോണ്ടുന്നതും ചോദ്യം ചോദിക്കുന്നതും ഒരു പരിഷ്കൃത രാജ്യത്തും കുറ്റം അല്ല.

Leave a Reply