728-pixel-x-90-2-learn
728-pixel-x-90
<< >>

കുതിരക്കച്ചവടത്തിനു കളമൊരുങ്ങി കര്‍ണാടകം: കുമാരസംഭവമൊരുക്കാന്‍ കോണ്‍ഗ്രസ്സും

ബംഗളുരു:ഇന്ത്യന്‍ ജനതിപത്യത്ത്തിന്റെ കടക്കല്‍ കത്തി വയ്ക്കുന്ന സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനോരുങ്ങുകയാണ് കര്‍ണാടകം.104 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറിയ ബി ജെ പിയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കാതായതാണ് നാടകീയ സംഭവങ്ങളിലേക്ക് കര്‍ണാടകത്തെ നയിച്ചത്.കോണ്‍ഗ്രസ് 78 സീറ്റുകളില്‍ ചുരുങ്ങിയപ്പോള്‍ ജെ ഡി എസ് 38 സീറ്റുകള്‍ നേടി.

ഇന്നലെ വരെ ബദ്ധശത്രുക്കളായിരുന്ന കോണ്‍ഗ്രസും ജെ ഡി എസും ഒറ്റ പകല്‍ കൊണ്ട് അധികാരത്തിനായി ആത്മമിത്രങ്ങളാകുന്ന നാണം കേട്ട കാഴ്ച കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും കറുത്ത ഏടുകളിലൊന്നായി മാറുമെന്നത് തീര്ച്ച.അഴിമതിയുടെ കൂത്തരങ്ങായിരുന്ന പഴയ ജെ ഡി എസ് സര്‍ക്കാരിനെയും അതിന്റെ നായകന്‍ കുമാരസ്വാമിയെയും ഉപാധികളില്ലാതെ വെള്‍ക്കാമെന്ന കോണ്‍ഗ്രസ് നിലപാട് പരിഹാസ്യമായി.തുടര്‍ന്ന് കോണ്‍ഗ്രസ് പതിയെ രണ്ടു ഉപ മുഖ്യമന്ത്രി സ്ഥാനങ്ങളും ഇരുപതു മന്ത്രിമാരുമായി മന്ത്രിസഭയിലേക്ക് പ്രവേശിക്കാന്‍ ധാരണയാകുന്നു.മണിപ്പൂരിലും ഗോവയിലും ബി ജെ പി കാണിച്ചു തന്ന വഴിയിലൂടെ തങ്ങളും സഞ്ചരിക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.ഇതിനിടെ സോണിയാഗാന്ധി ദേവഗൌഡയെ വിളിക്കുന്നു.തുടര്‍ന്ന് തോറ്റമ്പിയ സിദ്ധരാമയ്യയും മണിക്കൂറുകള്‍ക്കു മുമ്പ് എതിരാളിയായിരുന്ന കുമാര സ്വമിയുമോത്ത് ഗവര്‍ണറെ കാണാന്‍ തീരുമാനിക്കുന്നു.Siddaramaiah_Yeddyurappa_Kumaraswamy

തുടര്‍ന്ന് അടുത്ത ട്വിസ്റ്റ്‌. യെദ്യൂരപ്പ സര്‍ക്കരുണ്ടാക്കാതെ അടങ്ങില്ലെന്ന് പ്രഖ്യാപിക്കുന്നു, കുമാര സ്വമിയും സിദ്ധരാമയ്യയും  ഗവര്‍ണറെ കാണുന്നതിനു അര മണിക്കൂര്‍ മുമ്പ് മോദി യുടെ ഗുജറാത്ത്‌ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന ഗവര്‍ണറെ കാണുന്നു.തുടര്‍ന്ന് ഗവര്‍ണര്‍ ബി ജെ പിയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ ഒരാഴ്ച സമയം നല്‍കുന്നു. ഇനി എന്താ     വേണ്ടത് ? ഒരാഴ്ചയ്ക്കുള്ളില്‍ ബി  ജെ  പി യ്ക്ക് ” വെറും എട്ടോ ഒന്‍പതോ   എം എല്‍ എ  മാരെ കണ്ടു പിടിക്കണം. അത്ര തന്നെ ? അതിനാണോ ബി ജെ പിയ്ക്ക് പഞ്ഞം ? കാത്തിരുന്നു കാണുക തന്നെ വേണം ഈ വിളയാട്ടം.

ആരൊരാള്‍ ഈ കുതിരയെ കെട്ടുവാന്‍ ?

INDIANEWS24 ELECTION DESK

Leave a Reply