728-pixel-x-90-2-learn
728-pixel-x-90
<< >>

കുതിപ്പില്‍ നിന്നും ഉയരങ്ങളിലേക്ക് പറന്ന് നെടുമ്പാശേരി വിമാനത്താവളം

നെടുമ്പാശേരി:കൊച്ചി വിമാനത്താവളത്തിന് കുതിപ്പിന്റെ വര്‍ഷമായിരുന്നു 2014.ഇത് ഈ വര്‍ഷം കൊണ്ട് അവസാനിക്കുന്നില്ല.മറിച്ച് കൂടുതല്‍ പുരോഗതിയിലേക്ക് കുതിക്കുകയാണ്.

രാജ്യാന്തര സഞ്ചാരികള്‍ക്കായി കൊച്ചി അന്തര്‍ദേശീയ വിമാനത്താവള അതോറിറ്റി ലിമിറ്റഡ്(സിയാല്‍) പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്ന പ്രധാന സംരംഭം.950 കോടി രൂപ മുതല്‍മുടക്കി നിര്‍മ്മിച്ചിരിക്കുന്ന ടെര്‍മിനലിന്റെ 60 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു.2015 ജൂണോടെ മുഴുവന്‍ നിര്‍മാണം കഴിയും.തുടര്‍ന്ന് അടുത്ത ഡിസംബറിലായിരിക്കും ഇത് തുറന്നുകൊടുക്കുക.നാലായിരം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് പുതിയ ടെര്‍മിനല്‍.പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ 13 മുതല്‍ 15 വരെ എയര്‍ ക്രാഫ്റ്റുകള്‍ ഒരേ സമയം വിമാനത്താവളത്തില്‍ നിയന്ത്രിക്കാന്‍ കഴിയും.

ഇവിടെ അവസാനിക്കുന്നില്ല സിയാലിന്റെ പദ്ധതികള്‍.പുതിയ രാജ്യാന്തര ടെര്‍മിനല്‍ തുറന്നുകൊടുക്കുമ്പോഴേക്കും ഹൈഡ്രോ ഇലക്ട്രിക് പവര്‍ പ്രോജക്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും.2016 ല്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണമെന്നാണ് സിയാല്‍ ലക്ഷ്യംവയ്ക്കുന്നത്.43.8 മെഗാവാട്ട് ഊര്‍ജ്ജം സബ്‌സിഡറിയായി ഉല്‍പ്പാദിപ്പിക്കാനാകുന്നതാണ് പദ്ധതി.ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന് സിയാല്‍ ഓഹരി ഉടമകളും സംസ്ഥാന സര്‍ക്കാരും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതടക്കമുള്ള നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്.ഒരു മെഗാവാട്ടിന്റെ സൗരോര്‍ജ്ജ പദ്ധതി നിലവില്‍ ഈ വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

രണ്ട് വര്‍ഷം മുമ്പ് കൊച്ചിയില്‍ നടന്ന പ്രവാസി ഭാരതീയ ദിവസില്‍ ഉള്‍ത്തിരിഞ്ഞുവന്ന എയര്‍ കേരള പ്രോജക്ടും പൊടിപിടിച്ചു കിടക്കുകയാണ്. ഇതിനെ ഊര്‍ജ്ജിതപ്പെടുത്താനുള്ള ശ്രമം സിയാല്‍ വരും വര്‍ഷത്തില്‍ പ്രോത്സാഹിപ്പിച്ചേക്കും.സംസ്ഥാനത്തിനകത്ത് തന്നെ ആഭ്യന്തര സര്‍വീസ് നടത്തുന്ന 15 സീറ്റുള്ള എയര്‍ക്രാഫ്റ്റാണ് ലക്ഷ്യമിടുന്നത്.

2014 കൊച്ചി വിമാനത്താവളത്തിന് നേട്ടങ്ങളുടേതായിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നതാണ് മേല്‍പറഞ്ഞ വികസനക്കുതിപ്പുകള്‍ സാക്ഷാത്കരിക്കാന്‍ സിയാലിന് ആത്മവിശ്വാസം പകരുന്നത്.ഈ വര്‍ഷം ഓരോ ഘട്ടത്തിലും മുന്‍ വര്‍ഷത്തേക്കാല്‍ വരുമാനം കൂടുകയായിരുന്നു ഇവിടെ. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ 69 കോടി രൂപയുടെ ലാഭമാണ് ഉണ്ടാക്കിയെടുത്തത്.വാര്‍ഷിക കണക്കെടുത്തല്‍ പത്ത് ശതമാനം വര്‍ദ്ധന ഉണ്ടായിട്ടുണ്ട്.യാത്രക്കാരുടെ എണ്ണത്തില്‍ ഇക്കൊല്ലം 15.63 ശതമാനംപേരാണ് കൂടിയത്.ആഭ്യന്തര യാത്രകളില്‍ 19.55 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ നെടുമ്പാശേരിയില്‍ നിന്നുള്ള രാജ്യാന്തര യാത്രികരുടെ എണ്ണം മുന്‍ വര്‍ഷത്തേക്കാല്‍ 13 ശതമാനത്തിലേറെയായി.

INDIANEWS24 KOCHI

Leave a Reply