728-pixel-x-90-2-learn
728-pixel-x-90
<< >>

കുട്ടിയെ പെട്ടിക്കുള്ളിലാക്കി മനുഷ്യകടത്ത്‌

മാഡ്രിഡ്:പെട്ടിയും മനുഷ്യകടത്തിനുള്ള ഉപകരണമാക്കിയ യുവതിയെ അതിര്‍ത്തി കടക്കുന്നതിനിടെ പിടികൂടി.എട്ട് വയസുകാരനായ ബാലനെ സ്യൂട്ട്‌കെയ്‌സിനകത്താക്കി മൊറോക്കോയില്‍ നിന്ന് ആഫ്രിക്കയിലെ സ്പാനിഷ് അധീനതയിലുള്ള ക്യുട്ടയിലേക്ക് കാല്‍നടയായി അതിര്‍ത്തി കടക്കുന്ന സമയത്ത് അധികൃതരാണ് പിടികൂടിയത്.

19 കാരിയായ പെണ്‍കുട്ടിയാണ് പെട്ടിക്കുള്ളില്‍ കുട്ടിയുമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചത്.സ്‌കാനിങ്ങ് പരിശോധനയിലാണ് അധികൃതര്‍ സ്യൂട്ട്‌കെയ്‌സില്‍ കുട്ടിയുള്ളതായി കാണുന്നത്. കുട്ടിയെ ഇരുത്തിയ നിലയിലായിരുന്നു.

പെട്ടി തുറന്നുനോക്കിയപ്പോള്‍ കണ്ടത് എട്ട് വയസുള്ള ആണ്‍കുട്ടി അവശനിലയില്‍ ഇരിക്കുന്നതാണ്.ഐവറികോസ്റ്റുകാരനാണ് ഈ കുട്ടി.സിവില്‍ ഗാര്‍ഡ് പെട്ടിയുമായെത്തിയ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തു.ചോദ്യം ചെയ്തപ്പോള്‍ പയ്യന്റെ പിതാവ് മണിക്കൂറുകള്‍ മുമ്പ് അതിര്‍ത്തി കടന്നതായി വിവരം ലഭിച്ചു.ഐവറികോസ്റ്റില്‍ ജനിച്ച് സ്പാനിഷ് കാനറി ദ്വീപില്‍ ജീവിക്കുന്ന പയ്യന്റെ പിതാവിനെയും തുടര്‍ന്ന് നടത്തിയ തിരച്ചലില്‍ കണ്ടെത്തി അറസ്റ്റ് ചെയ്തു.

INDIANEWS24.COM MADRID

Leave a Reply