728-pixel-x-90-2-learn
728-pixel-x-90
<< >>

കുട്ടികള്‍ വെള്ളക്കെട്ടിലും കുളത്തിലും ആറുകളിലും കളിക്കുന്നത് ഒഴിവാക്കുവാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം

തിരുവനന്തപുരം: കനത്ത മഴ മൂലം ഏതു സമയത്തും കേരളത്തിന്റെ പല ഭാഗത്തും ഉരുള്‍ പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായേക്കാം. കുട്ടികളെ ആറില്‍ കുളിക്കുന്നതിലും കളിക്കുന്നതില്‍ നിന്നും വിലക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം.
ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും പെടുന്നവര്‍ക്ക് ആശുപത്രികളില്‍ ഏത് അടിയന്തിര സാഹചര്യം നേരിടാനും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി കെ.കെ. ശൈലജ നിര്‍ദേശം നല്‍കി. ക്യാമ്പുകളില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ അയക്കാനും മന്ത്രി നിര്‍ദേശം നല്‍കി
മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലും, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും പൊതു ജനങ്ങള്‍ക്ക് പോലീസ് വാഹനം ഉപയോഗിച്ചും, പള്ളികള്‍, അമ്പലങ്ങള്‍ എന്നിവയിലെ മൈക്ക് ഉപയോഗിച്ചും അറിയിപ്പ് നല്‍കുക. ഈ ജില്ലകളിലെ ദുരന്ത പ്രതികരണത്തിന് ആവശ്യമായ എല്ലാ വകുപ്പുകളുടെയും ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ഉണ്ട് എന്ന് ഉറപ്പ് വരുത്തുക.കേന്ദ്ര ജല കമ്മീഷനും കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ട് എന്ന് അറിയിച്ചിട്ടുണ്ട്.
ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള ചാലുകളുടെ അരികിലും മരങ്ങള്‍ക്ക് താഴെയും വാഹനങ്ങള്‍ നിര്‍ത്തുന്നത് അനുവദിക്കാതിരിക്കാനും രാത്രി സമയത്ത് (7 പി.എം മുതല്‍ 7 എ.എം) മലയോര മേഖലയിലേക്കുള്ള യാത്ര നിയന്ത്രിക്കുവാനും പോലീസിന് നിര്‍ദേശം നല്‍കുക.ബീച്ചുകളില്‍ വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ ഡി.ടി.പി.സി മുഖാന്തിരം നടപടി സ്വീകരിക്കുക.
കാലവര്‍ഷം കൂടുതല്‍ ദുരിതം സൃഷ്ടിച്ച കോഴിക്കോട് ജില്ലയിലേക്ക്48പേരടങ്ങുന്ന കേന്ദ്രദുരന്തനിവാരണസേനയെ കൂടാതെ അടിയന്തരഘട്ടങ്ങളെ നേരിടാന്‍ ഒരു സംഘത്തെ കൂടി സംസ്ഥാനത്തേക്ക് എത്തിക്കും.ദുരന്തനിവാരണപ്രവര്‍ത്തനങ്ങളില്‍പങ്കാളികളാകാന്‍ പൊലീസ്, ഫയര്‍ഫോഴ്‌സ് എന്നീ സേനാവിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. റവന്യൂമന്ത്രിയുടെ നേതൃത്വത്തില്‍ ഗതാഗത, തൊഴില്‍ വകുപ്പുമന്ത്രിമാര്‍ കോഴിക്കോട് ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.
കനത്ത മഴ മൂലം തിരുവനന്തപുരം നെയ്യാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഏതു നിമിഷവും ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുണ്ട്. കാട്ടാക്കട, നെയ്യാറ്റിന്‍കര താലൂക്കുകളിലെ നദീ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.നിലവില്‍ 84 മീറ്ററാണ് അണക്കെട്ടിലെ ജലനിരപ്പ്. സംഭരണ പരിധിയായ 84.40 മീറ്ററിലെത്തുമ്പോള്‍ ഷട്ടറുകള്‍ തുറക്കും.
. ചിലഅവസരങ്ങളില്‍ കടലില്‍ മണിക്കൂറില്‍ 55കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യത. മത്സ്യത്തൊഴിലാളികള്‍ കേരള,കര്‍ണ്ണാടക,ലക്ഷദീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് പോകരുത് .
കേരളത്തില്‍ ജൂണ്‍ 14 (ഇന്ന്) മുതല്‍ ജൂണ്‍ 18 വരെ ശക്തമായതോ (7 മുതല്‍ 11 സെന്റീമീറ്റര്‍ , 24 മണിക്കൂറില്‍) അതിശക്തമായതോ (12 മുതല്‍ 20 സെന്റീമീറ്റര്‍, 24 മണിക്കൂറില്‍ ) ആയ മഴയ്ക്ക് സാധ്യത.
കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, പാലക്കാട് ,ഇടുക്കി, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

INDIANEWS TVM DESK

Leave a Reply