728-pixel-x-90-2-learn
728-pixel-x-90
<< >>

കുട്ടികള്‍ മൊബൈല്‍ ദുര്യുപയോഗം ചെയ്യുന്നതറിയാന്‍ ആപ്പ്‌

സാങ്കേതിക വിദ്യ മുന്നേറുംതോറും അതിലെ അപകടങ്ങളും പതിയിരിക്കാറുണ്ട്.കുട്ടികള്‍ക്കായി മൊബൈല്‍ വാങ്ങിക്കൊടുക്കുന്നതില്‍ മാതാപിതാക്കള്‍ ഏറ്റവുമധികം വ്യാകുലപ്പെടുന്നത് അവര്‍ അശ്ലീല വീഡിയോകളും ചിത്രങ്ങളും കാണുന്നുണ്ടോ എന്നതാണ്.ഈ ആശങ്ക ദുരീകരിക്കാന്‍ പുതിയൊരു ആപ്പ് വികസിപ്പിച്ചെടുത്തിരിക്കുയാണ് യു കെയിലെ പ്രമുഖ കമ്പനി.

യിപ്പോ ടെക്‌നോളജീസ് എന്ന കമ്പനി നിര്‍മ്മിച്ചിരിക്കുന്ന ഈ ആപ്പിന്റെ പേരാണ് ഗാലറി ഗാര്‍ഡിയന്‍(Gallery Guardian’).കുട്ടികള്‍ മൊബൈല്‍ ദുരുപയോഗം ചെയ്യുന്നുണ്ടോയെന്നറിയാന്‍ ഈ ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യാം.ഇതിനായി കുട്ടികളുടെയും മാതാപിതാക്കളുടെയും ഫോണില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യണം.കുട്ടികളുടെ ഫോണില്‍ ചൈല്‍ഡ് എന്ന ഓപ്ഷനും മാതാപിതാക്കളുടെ ഫോണില്‍ പേരന്റ് എന്ന ഓപ്ഷനും തിരഞ്ഞെടുക്കണം.അതിനുശേഷം ഫോണുകള്‍ പെയര്‍ ചെയ്യുമ്പോള്‍ ആപ്പ് പ്രവര്‍ത്തിച്ചുതുടങ്ങും.

ചൈല്‍ഡ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കാണുകയോ സേവ് ചെയ്യുകയോ ചെയ്യുമ്പോള്‍ മാതാപിതാക്കള്‍ക്ക് നോട്ടിഫിക്കേഷന്‍ വരും.ഈ ആപ്ലിക്കേഷന്‍ വൈകാതെ പ്ലേസ്റ്റോറില്‍ ലഭിച്ചുതുടങ്ങുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

INDIANEWS24.COM Technology

Leave a Reply