jio 800x100
jio 800x100
728-pixel-x-90
<< >>

കുട്ടികള്‍ക്ക് വേണ്ടി സിനിമ ചെയ്യാന്‍ കഴിയാത്തതില്‍ വിഷമം . നെടുമുടി വേണു

തിരുവനന്തപുരം: പണ്ട് കുട്ടികള്‍ക്ക് വേണ്ടി മാത്രമായി കളിക്കാനോ കാണാനോ നാടകം പോലുമില്ലായിരുന്നു. മുതിര്‍ന്നവരുടെ നാടകങ്ങളായിരുന്നു അന്ന് കണ്ടതും കളിച്ചതും. പക്ഷേ അതില്‍ നിന്നും വ്യത്യസ്തമായ ചിന്തയില്‍ നിന്നുമാണ് താനൊരു ബാലനാടകം എഴുതി അവതരിപ്പിച്ചതെന്നും നടന്‍ നെടുമുടി വേണു. കുട്ടികളുടെ മനസ്സില്‍ പുതിയ ചിന്തകള്‍ ഉണ്ടാക്കുന്ന സിനിമകള്‍ കേരളത്തിലോ, ഇന്ത്യയിലോ ഉണ്ടാകാത്തപ്പോള്‍ വിശ്വവിഖ്യാത ബാലചലച്ചിത്രങ്ങള്‍ കോര്‍ത്തിണക്കിയൊരു ചലച്ചിത്രമേള എന്ന് പറയുന്നത് കുരുന്നുകളുടെ വലിയ സൗഭാഗ്യമാണെന്നും പറഞ്ഞു. സംസ്ഥാന ശിശുക്ഷേമസമിതി സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് ഫിലിംഫെസ്റ്റിവലിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടികള്‍ക്ക് വേണ്ടി സിനിമ ഉള്‍പ്പെടെ ഒന്നും ചെയ്യാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നും നെടുമുടി വേണു പറഞ്ഞു. ഇന്ന് കുട്ടികള്‍ ഒടിയനും മധുരരാജയുമൊക്കെയാണ് കാണുന്നത്. അതൊക്കെ അവര്‍ ആസ്വദിക്കുന്നുണ്ടെങ്കിലും അതെല്ലാം മുതിര്‍ന്നവര്‍ക്കുള്ള സിനിമകളാണ്. സത്യജിത് റായിയെ പോലുള്ളവര്‍ കുട്ടികള്‍ക്ക് വേണ്ടി നല്ല സിനിമകള്‍ എടുത്തിട്ടുണ്ട്. അരവിന്ദന്റെ കുമ്മാട്ടിയാണ് മലയാളത്തിലെ ലക്ഷണമൊത്ത കുട്ടികളുടെ സിനിമ. അത്തരം സിനിമകളൊക്കെ ഇത്ര ചെറുപ്പത്തിലേ കാണാന്‍ അവസരം ലഭിച്ച കുട്ടികളെല്ലാം ഭാഗ്യമുള്ളവരാണ്. അതുകൊണ്ടാണ് നിങ്ങളെ കാണാന്‍ എത്തിയതെന്നും നെടുമുടി വേണു പറഞ്ഞു. ശിശുക്ഷേമസമിതിയുടെ തൈക്കാട് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അവധിക്കാല ക്യാമ്പിലെ കുട്ടികളും പങ്കെടുത്തു. സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.പി ദീപക് അധ്യക്ഷനായി. സമിതി എക്സിക്യൂട്ടീവ് അംഗം രാജു, ട്രഷറര്‍ രാധാകൃഷ്ണന്‍, ജില്ലാ ട്രഷറര്‍ അരുണ്‍ഗോപി എന്നിവരും പങ്കെടുത്തു.nedumudi 1
https://www.icffk.com/ എന്ന വെബ്സൈറ്റില്‍ കുട്ടികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഇതിനകം 500റോളം കുട്ടികള്‍ രജിസ്ട്രേഷന്‍ നടത്തി. മേളയില്‍ ഇത്തവണ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുട്ടികള്‍ക്കാവും മുന്‍ഗണന. ആദിവാസി മേഖല, അനാഥാലയങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ആയിരത്തോളം കുട്ടികളെ മേളയുടെ ഡെലിഗേറ്റ്സ് ആക്കും. വിവിധ ജില്ലകളിലുള്ള കുട്ടികളെ ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് എത്തിച്ച് താമസവും മറ്റ് സൗകര്യങ്ങളും നല്‍കിയാണ് പുതിയ ചലച്ചിത്ര ആസ്വാദനം നല്‍കുന്നതെന്ന് സമിതി ജനറല്‍ സെക്രട്ടറി എസ്.പി ദീപക് അറിയിച്ചു. 16,000ത്തോളം കുട്ടികള്‍ ഇത്തവണ എത്തുമെന്നാണ് കരുതുന്നത.് ആദ്യത്തെ മേള വലിയ വിജയമായതിനാല്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും മേളയുടെ ഭാഗമാകാന്‍ പലരും താല്‍പര്യപ്പെട്ട് വിളിക്കുന്നുണ്ട്.

മേയ് 10 മുതല്‍ 16 വരെ നടക്കുന്ന മേളയില്‍ 160ലധികം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കൈരളി, ശ്രീ, നിള, കലാഭവന്‍, ടാഗോര്‍ തിയേറ്ററുകളിലും നിശാഗന്ധി ഓഡിറ്റോറിയത്തിലുമാകും പ്രദര്‍ശനങ്ങള്‍. നിശാഗന്ധിയില്‍ എന്നും വൈകുന്നേരം പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രദര്‍ശനമുണ്ടാകും. പ്രഗത്ഭരായ ബാലചലച്ചിത്ര സംവിധായകര്‍, ബാലതാരങ്ങള്‍, പിന്നണി പ്രവര്‍ത്തകര്‍ എന്നിവര്‍ മേളയില്‍ കുട്ടികളോട് സംവദിക്കും. ദിവസവും ഓപ്പണ്‍ഫോറവും സംഘടിപ്പിക്കുന്നുണ്ട്. ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.

Leave a Reply