728-pixel-x-90-2-learn
728-pixel-x-90
<< >>

കുട്ടികള്‍ക്കുള്ള ചലച്ചിത്രമേളയില്‍ നാദവിസ്മയവുമായി കുട്ടിക്കൂട്ടം

തിരുവനന്തപുരം: രാജ്യന്തര ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ടാലന്റ് കിഡ്‌സ് ഓര്‍ക്കസ്ട്ര എന്ന കുട്ടിക്കൂട്ടം പ്രധാനവേദിയായ ടാഗോര്‍ തിയേറ്ററില്‍ ഒരുക്കിയ ചലച്ചിത്ര പിന്നണി ഗാനാലാപനം ഏറെ ശ്രദ്ധേയമായി. കുട്ടികള്‍ തന്നെ പാടുകയും ഓര്‍കസ്ട്ര നയിക്കുകയും ചെയ്യുന്നു എന്നതാണ് ഈ കുട്ടി ട്രൂപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. പ്രശസ്ത ഗിത്താറിസ്റ്റ് ജോസ് തോമസിന്റെ കീഴിലാണ് ഇവര്‍ പരിശീലനം നേടിയത്. മലയാളത്തിലെ ശ്രദ്ധേയമായ കുട്ടികളുടെ ചലച്ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തനിലെ ആലിപ്പഴം പെറുക്കാം. എന്ന പാട്ടും ഉണ്ണികളെ ഒരു കഥ പറയാം, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടി തുടങ്ങിയ കുട്ടികളുടെ സിനിമകളിലെ പാട്ടും ഇവര്‍ പാടി സദസിനെ കയ്യിലെടുത്തു. മലയാളത്തിലന് പുറമേ തമിഴും ഹിന്ദിയും കൂടി പാടിയപ്പോള്‍ ആസ്വാദകര്‍ക്ക് അത്ഭുതം. രണ്ട് വയസ് മുതല്‍ 12 വയസ് വരെയുള്ള കുട്ടികളാണ് ട്രൂപ്പിലുള്ളത്.
ആര്യന്‍. ആര്‍. കൃഷ്ണ, അവന്തിക, വൈദേഹി, ഐഷാ, കീര്‍ത്തനശിവ, കീര്‍ത്തന, മനീഷ, റോഷ്‌നി എന്നിവരാണ് സംഘത്തിലെ ഗായകര്‍. അമല്‍, അനാമിക, അന്‍സില്‍, എഡ്വിന്‍ എന്നിവര്‍ കീ ബോര്‍ഡ് വായിക്കുന്നു. എമിലും ജെറിയും ഗീത്താറും അശ്വിന്‍ തബലയും ആരോണും ഷിജോയും ഡ്രംസും വായിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ടൂറിസം വാരാഘോഷത്തോട് അനുബന്ധിച്ച് ശംഖുംമുഖം കടപ്പുറത്ത് ഇവര്‍ ഗാനമേള അവതരിപ്പിച്ച് ശ്രദ്ധനേടിയിരുന്നു. പിന്നീട് തിരുവനന്തപുരം ഫ്‌ളവര്‍ഷോയുടെ ഭാഗമായി കനകക്കുന്നിലും ഗാനമേള അവതരിപ്പിച്ചു.
JITHESH TVM DESK

Leave a Reply