728-pixel-x-90-2-learn
728-pixel-x-90
<< >>

കുട്ടികള്‍ക്കായുളള ദേശീയ, സംസ്ഥാന ധീരതാ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

തിരു :കുട്ടികള്‍ക്കായുളള 2014 ലെ ദേശീയ ധീരതാ പ്രവര്‍ത്തനത്തിനുള്ള രാഷ്ട്രപതിയുടെ അവാര്‍ഡിനും സംസ്ഥാന ശിശുക്ഷേമ സമിതി നല്‍കുന്ന അവാര്‍ഡുകള്‍ക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നിര്‍ദ്ദിഷ്ട ഫോറത്തില്‍ ശിശുക്ഷേമ സമിതി മുഖേന നല്‍കണം. സംഭവം നടക്കുമ്പോള്‍ ആറിനും പതിനെട്ട് വയസിനുമിടയ്ക്കുളള അര്‍ഹരായ കുട്ടികള്‍ക്ക് അപേക്ഷിക്കാം. സംഭവം നടന്നത് 2014 ജൂണ്‍ ഒന്നിനും ജൂണ്‍ 30 നും ഇടക്കായിരിക്കണം. ഭാരത് അവാര്‍ഡ്, ഗീതാ ചോപ്രാ അവാര്‍ഡ്, സഞ്ജയ് ചോപ്രാ അവാര്‍ഡ്, ബാപ്പു ഗയധാനി അവാര്‍ഡ്, ജനറല്‍ അവാര്‍ഡ് എന്നിങ്ങനെയാണ് ദേശീയ ബഹുമതികള്‍. അവാര്‍ഡിനര്‍ഹരായ കുട്ടികളെ നവംബര്‍ 14 ശിശുദിനത്തിനു മുമ്പായി പ്രഖ്യാപിക്കും. അപേക്ഷകരെ ശിശുക്ഷേമ സമിതി നല്‍കുന്ന സംസ്ഥാന അവാര്‍ഡിനും പരിഗണിക്കും. സമിതിയുടെ ഓഫീസില്‍ നിന്നും നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷാ ഫോറം ലഭിക്കും. തപാല്‍ മുഖേന ആവശ്യമുളളവര്‍ സ്വന്തം മേല്‍വിലാസം എഴുതിയ അഞ്ച് രൂപയുടെ തപാല്‍ സ്റ്റാമ്പ് ഒട്ടിച്ച കവര്‍ സഹിതം ജില്ലാ കളക്ടര്‍, തിരുവനന്തപുരം ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റര്‍ ഓഫ് കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട് പി.ഒ., തിരുവനന്തപുരം – 695014 വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷാഫോറം വിതരണം ചെയ്യുന്ന അവസാന തീയതി ആഗസ്റ്റ് 25. പൂരിപ്പിച്ച അപേക്ഷകളും അവാര്‍ഡിനര്‍ഹമായ പ്രവൃത്തിയും, അവയുടെ പത്രവാര്‍ത്തകളും ഹിന്ദിയിലോ, ഇംഗ്ലീഷിലോ തയ്യാറാക്കി മറ്റ് ബന്ധപ്പെട്ട രേഖകളോടൊപ്പം (മൂന്ന് പകര്‍പ്പും മൂന്ന് ഫോട്ടോയും) ആഗസ്റ്റ് 30 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ലഭിച്ചിരിക്കണം. അപേക്ഷ അയയ്ക്കുന്ന കവറിന് മുകളില്‍ (National/ State Bravery Award for Children) എന്ന് രേഖപ്പെടുത്തിയിരിക്കണം. പി.എന്‍.എക്‌സ്.2940/14

Leave a Reply