വാഷിങ്ടണ്‍:കുട്ടികള്‍ക്കുവേണ്ടി സൗജന്യമായി പ്രവര്‍ത്തിക്കുന്ന പുതിയ ആപ്ലിക്കേഷനുമായി യുട്യൂബ്.സ്മാര്‍ട് ഫോണുകളിലും ടാബ്ലറ്റ് കമ്പ്യൂട്ടറുകളിലും ലഭ്യമാകുന്ന ആപ്പ് തിങ്കളാഴ്ച്ച മുതല്‍ ഡൗണ്‍ലോഡ് ചെയ്യാനാകും.കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന ഡിസൈന്‍, വലിയ ഐക്കണുകള്‍, കുറഞ്ഞ സ്ക്രോളിങ് സൗകര്യം തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍.
യുട്യൂബ് കിഡ്സ് ഉപയോഗിക്കുന്നതിന്റെ സമയം നിയന്ത്രിക്കാന്‍ മാതാപിതാക്കള്‍ക്ക് സൗകര്യം ഒരുക്കുന്ന തരത്തിലാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്.യൂട്യൂബിന്റെ മൊബൈല്‍ ആപ്ലിക്കേഷനില്‍ നിന്നും വ്യത്യസ്തമാകുന്ന പുതിയ കിഡ്സ് ആപ്പില്‍ കുട്ടികളുടെ പ്രായത്തിനു കാണാന്‍ കഴിയുന്നു വിഡിയോകള്‍ മാത്രമേ ഉണ്ടാകൂ. അതിനനുസരിച്ചുള്ള ചാനലുകളും, പ്ലേലിസ്റ്റുകളുമായിരിക്കും ഉണ്ടാകുക. കുട്ടികളുടെ വിനോദ വ്യവസായ സമ്മേളനത്തോടനുബന്ധിച്ചായിരിക്കും പുതിയ ആപ്പ് പുറത്തിറക്കുകയെന്ന് യൂട്യൂബ് വക്താവ് സ്ഥിരീകരിച്ചു.
INDIANEWS24 TECHNOLOGY