jio 800x100
jio 800x100
728-pixel-x-90
<< >>

കുട്ടികളുടെ ഉള്ളറിഞ്ഞ ജേക്കബ് സര്‍ അംഗീകാരത്തിന്റെ നെറുകയില്‍

അജ്മാന്‍:വിദ്യാര്‍ത്ഥികളെ സ്‌നേഹിച്ചാല്‍ അവരില്‍ നിന്നും മികച്ച പ്രതികരണം ഉണ്ടാക്കാനാകും ഒരു അദ്ധ്യാപകന്റെ വാക്കുകളാണിത്.വെറും വാക്കുകളല്ല,അനുഭവത്തില്‍ നിന്നും വാക്കുകളെ പ്രാവര്‍ത്തികമാക്കിയെടുത്ത കുട്ടികളുടെ സ്വന്തം ജേക്കബ് സറിന്റെ സാക്ഷ്യപ്പെടുത്തല്‍.ഏറ്റവും മികച്ച അദ്ധ്യാപകനായി ഇന്ത്യയ്ക്ക് പുറത്തു നിന്ന് ആദ്യമായി രാഷ്ട്രം കണ്ടെത്തിയ മലയാളി സുമിത്രന്‍ ജഡ്‌സന്‍ ജേക്കബ് എന്ന കുട്ടികളുടെ എസ് ജെ ജേക്കബ് സര്‍ ആണ് ഈ അദ്ധ്യാപകന്‍.യു എ ഇയിലെ അജ്മാന്‍ അല്‍ അമീര്‍ ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പാളായി തുടരുകയാണ് ഇദ്ദേഹം.

1958 മുതലാണ് സെപ്തംബര്‍ അഞ്ചിന് (അദ്ധ്യാപകദിനത്തില്‍) രാഷ്ട്രം മികച്ച അദ്ധ്യാപകനെ കണ്ടെത്തി ആദരിക്കുന്നതിന് തുടക്കം കുറിച്ചത്.വര്‍ഷം തോറും നല്‍കി വരുന്ന ഈ ആദരവിന് വിദേശത്തെ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നും ആദ്യമായി ഒരു മലയാളി തിരഞ്ഞെടുക്കപ്പെട്ടത് 2013ല്‍ എസ് ജെ ജേക്കബ് ആണ്.അംഗീകാരത്തിന്റെ നെറുകയിലേക്കെത്തിയ അദ്ദേഹത്തിലെ ഗുരുശിഷ്യ ബന്ധത്തിന്റെ വഴികള്‍ തുടങ്ങുന്നത് 1981ലാണ്.

തിരുവനന്തപുരം കുന്നത്തുകാല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജഡ്‌സന്റെയും ലീലയുടെയും മകനായ സുമിത്രന്‍ ജസ്ഡന്‍ ജേക്കബ് 1981ല്‍ തിരുമല സെവന്‍ത്ത്‌ ഡേ സ്‌കൂളില്‍ കണക്ക് അദ്ധ്യാപകനായി 24-ാം വയസ്സിലാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.തുടര്‍ന്ന് കൊട്ടാരക്കരയിലും എറണാകുളത്തും ഇതേ സ്‌കൂളില്‍ സേവനം അനുഷ്ടിച്ചു.1985ല്‍ സഹ അദ്ധ്യാപികയായ സാലി തോമസ് ജേക്കബ് സാറിന്റെ ജീവിത പങ്കാളിയായി.1992 മുതല്‍ എറണാകുളത്ത്  സ്ഥിരതാമസമാക്കി.

സെവന്‍ത്ത്‌ ഡേ സ്‌കൂളിലെ നീണ്ടകാലത്തെ സേവനത്തിന് ശേഷം 1993ല്‍ ജേക്കബ് സാര്‍ അജ്മാനിലെ പ്രിന്‍സ് ഇംഗ്ലീഷ് സ്‌കൂളില്‍ കണക്ക് അദ്ധ്യാപകനായി എത്തി.1995ല്‍ സ്‌കൂളിന്റെjacob sir സൂപ്പര്‍വൈസറായി സ്ഥാനക്കയറ്റം.1997ല്‍ പ്രിന്‍സിപ്പാളുമായി.തുടര്‍ന്ന് വിവിധ രാജ്യക്കാരായ നിരക്ഷരരെയും കുട്ടികളേയും രക്ഷിതാക്കളെയും സന്ദര്‍ശിച്ച് വിദ്യാഭ്യാസത്തിന്റെ ആവശ്യകത പറഞ്ഞു ബോധ്യപ്പെടുത്തുകയും അതുവഴി നിരവധി വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് എത്തിക്കുകയും ചെയ്തു.2000ല്‍ പ്രിന്‍സ് സ്‌കൂളിനെ പുതിയ മാനേജ്‌മെന്റ് ഏറ്റെടുത്തു.ഇതോടെഇപ്പോഴത്തെ അല്‍ അമീര്‍ ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് ജേക്കബ് സര്‍ തുടര്‍ന്നു.2001 മുതല്‍ സ്‌കൂള്‍ കൈവരിക്കുന്ന നൂറ് ശതമാനം വിജയത്തില്‍ മുന്നില്‍ നില്‍ക്കാന്‍ കഴിയുന്നുവെന്ന് ജേക്കബ് സര്‍ ആത്മാഭിമാനത്തോടെ പറയുന്നു.

പവിത്രമായ അധ്യാപക-വിദ്യാര്‍ത്ഥി ബന്ധം നഷ്ടപ്പെടുന്നു എന്നത് ശരിയല്ലെന്നും സ്‌നേഹിച്ചാല്‍ അവരില്‍ നിന്നും മികച്ച പ്രതികരണമാണ് ഉള്ളതെന്നും ജേകബ് സര്‍ സാക്ഷ്യപ്പെടുത്തുന്നു.ഇരുപത് വര്‍ഷം മുമ്പ് തന്റെ വിദ്യാര്‍ത്ഥിയായിരുന്ന അഫ്ഘാന്‍ സ്വദേശി അവാര്‍ഡ് വിവരമറിഞ്ഞ് അനുമോദിക്കാന്‍ മധുര പലഹാരവും ഉപഹാരവുമായി കുടുംബ സമേതം സ്‌കൂളില്‍ വന്നത് ഏറെ ആനന്ദം നല്‍കുന്നുവെന്ന് ഇദ്ദേഹം പറയുന്നു. രാഷ്ട്രപതിയില്‍ നിന്നും അവാര്‍ഡ് ലഭിച്ചതില്‍ അനുമോദിക്കുന്നതിനു നാട്ടില്‍ താന്‍ പഠിപ്പിച്ച മൂന്നു വിദ്യാലയങ്ങള്‍ അടക്കം മുപ്പതോളം ചടങ്ങുകള്‍ പങ്കു കൊണ്ടെങ്കിലും തന്റെ് വിദ്യാര്‍ത്ഥികള്‍ നല്‍കിയ സുവര്‍ണ്ണ ശില്‍പ്പവും പ്രശസ്തിപത്രവും ജീവിതത്തില്‍ ഏറെ സ്മരിക്കപ്പെടുന്നതാണെന്ന് അദ്ദേഹം അറിയിച്ചു.

കുട്ടികളുടെ ഉള്ളറിയുന്ന ജേക്കബ് സാറിന്റെ നേതൃത്വത്തില്‍ ഈ സ്‌കൂളില്‍ ചില പ്രത്യേക വഴികള്‍ സ്വീകരിക്കുന്നുണ്ട്.പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്ന കുട്ടികളെ പഠിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഭവന സന്ദര്‍ശനങ്ങളും, കുട്ടികളുടെ സ്വകാര്യ ദുഃഖങ്ങള്‍ പരിഹരിക്കാന്‍ തന്റെ ടീമംഗങ്ങളോടു ചേര്‍ന്നുള്ള പരിശ്രമങ്ങളും ഏറെ ഗുണം ചെയ്യുന്നു.ഏതു സമയത്തും കുട്ടികള്‍ക്ക് സാറിനെ നേരിട്ട് സന്ദര്‍ശിക്കാനും തങ്ങളുടെ ആവലാതികള്‍ സമര്‍പ്പിക്കാനുമുള്ള അവകാശം വകവെച്ച് കൊടുക്കാനും മടികാണിക്കാറില്ല.അത്യാവശ്യ ഘട്ടങ്ങളില്‍ ചൂരല്‍ പ്രയോഗം നടത്തുകയും തുടര്‍ന്ന് എന്തിനാണ് ശിക്ഷിച്ചതെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യാറുള്ളതിനാല്‍ ശിഷ്യര്‍ക്ക് സാറിനെ ഏറെ പ്രിയമാണ്.മിക്ക സ്‌കൂളുകളിലും അധ്യയന ഒഴിവുകള്‍ നല്‍കുതമ്പോള്‍ തന്റെ വിദ്യാലയത്തില്‍ അധ്യാപകരോടൊപ്പം കുട്ടികളെ ഇരുത്തി ആവശ്യമായ സംശയ നിവാരണത്തിനു അവസരം ഒരുക്കുന്നു.ഇത് മികച്ച വിജയം കൈവരിക്കാന്‍ ഏറെ ഉപകരിക്കുന്നു.പഠിപ്പിക്കുന്ന വിഷയം എങ്ങിനെ ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധിപ്പിക്കാം എന്ന് വ്യക്തമാക്കി നല്‍കല്‍ ഗുരു-ശിഷ്യ ബന്ധത്തില്‍ ഒരു പുത്തനുണര്‍വ് നല്‍കുന്നു.ആത്മാര്‍ത്ഥമായ സഹകരണം പുതു തലമുറക്ക് പുതിയ ദിശാബോധം നല്‍കും.

34 വര്‍ഷത്തെ അദ്ധ്യാപക ജീവിതത്തിനിടക്ക് ഒരിക്കല്‍ പോലും രക്ഷിതാക്കളുടെ നീരസം ഏറ്റു വാങ്ങേണ്ടി വന്നിട്ടില്ലെന്ന് സര്‍ അഭിമാനത്തോടെ സ്മരിക്കുന്നു.എറണാകുളം പ്രവാസി അസോസിയേഷന്‍ സ്ഥാപക അധ്യക്ഷന്‍ നിലവില്‍ മാധ്യമം വിചാരവേദിഅജ്മാന്‍ ചാപ്റ്റര്‍ പ്രസിടന്റ്‌റ്,ഇന്ത്യന്‍ സോഷ്യല്‍ സെന്റസര്‍ ഉപദേശകസമിതി സമിതി അംഗം എന്നീ നിലകളില്‍ യു.എ.ഇ യിലെ സാമൂഹിക മണ്ഡലത്തില്‍ നിറ സാന്ദിധ്യമാണ് ജേകബ് സര്‍ ഭാരതത്തിന്റെ തലസ്ഥാനത്ത് പോയതും രാഷ്ട്രപതിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചതും പ്രധാനമന്ത്രിയോടൊപ്പം അത്താഴം കഴിച്ചതും ജീവിതത്തിലെ വലിയ നേട്ടങ്ങള്‍ ആണെങ്കിലും ഈ നേട്ടങ്ങള്‍ തന്റെ അമ്മക്ക് സമര്‍പ്പിക്കുകയാണ് ഈ മകന്‍.തന്നെ ആദ്യാക്ഷരം എഴുതിച്ച,താന്‍ ഉറക്കമിളച്ച് പഠിക്കുമ്പോഴെല്ലാം കണ്ണിലെണ്ണയോഴിച്ച് കൂട്ടിരുന്ന തന്റെ അമ്മക്ക്.ഡോക്ടറായ മകളും ദുബായിലെ ബാങ്ക് ഉദ്യോഗസ്ഥനായ മകനുമടങ്ങുന്നതാണ് ഈ അധ്യാപകന്റെ കുടുംബം.ജീവിതത്തിന്റെ ലാസ്റ്റ് ബെല്ലടിക്കുന്നത് വരെ കുട്ടികളോടൊപ്പം ജീവിക്കണം.കുട്ടികളെ കുട്ടികളായി കണ്ട് ഇടപഴകുമ്പോള്‍ ലഭിക്കുന്ന ആനന്ദം മറ്റെവിടെനിന്ന് ലഭിക്കുമെന്ന് ചോദിച്ച് നിര്‍ത്തുകയാണ് ഈ മാതൃകാ അദ്ധ്യാപകന്‍.

സലിം നൂര്‍ ഒരുമനയൂര്‍ INDIANEWS24.COM

Leave a Reply