728-pixel-x-90-2-learn
728-pixel-x-90
<< >>

കുട്ടികളുടെ അശ്ലീല വീഡിയോ തടയാന്‍ വമ്പന്‍ കമ്പനികള്‍ കൈകോര്‍ത്തു

ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്ന അശ്ലീല വിഡിയോകള്‍ നിയന്ത്രിക്കുന്നതിനായി ലോകത്തെ മുന്‍ നിര സാങ്കിതേക കമ്പനികള്‍ ഒന്നിക്കുന്നു.പീഡനത്തിനിരയായ കുട്ടികളുടെ വീഡിയോകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് ഗൂഗിള്‍,ഫെയ്‌സ്ബുക്ക്,ട്വിറ്റര്‍,യാഹൂ,മൈക്രോസോഫ്റ്റ് എന്നീ കമ്പനികള്‍ പദ്ധതിക്ക് ഒരുങ്ങുന്നത്.കുട്ടികളുടെ പോണ്‍ വിഡിയോകളും ചിത്രങ്ങളും സെര്‍ച്ചിങ്ങില്‍ നിന്ന് പൂര്‍ണമായും നീക്കുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്യും.

ഡിജിറ്റല്‍ ഫിംഗര്‍ പ്രിന്റ് അഥവാ ഹാഷ് എന്ന് പേരിട്ടിരുക്കുന്ന സാങ്കേതിക സംവിധാനനം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക.ഇതുവഴി ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന പോണ്‍ വിഡിയോകള്‍ തടയാന്‍ സാങ്കേതിക കമ്പനികള്‍ സംഘടിച്ചുള്ള നീക്കമാണ് ആലോചിക്കുന്നത്.ഈ സംവിധാനം നടപ്പില്‍വരുന്നതോടെ അനാവശ്യ സന്ദേശങ്ങളും സെര്‍ച്ചുകളും നിരീക്ഷിച്ച് വിശകലനം ചെയ്യും.ബ്ലോക്ക് ചെയ്ത വിവരങ്ങള്‍ പോര്‍ട്ടലുകളില്‍ നിന്ന് കണ്ടെത്താനും ഈ സംവിധാനത്തിനു കഴിയും.ഇതിനുവേണ്ടി പ്രത്യേകം അനലിസ്റ്റുകളെ നിയമിക്കും.

കൂടാതെ കുട്ടികളുടെ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യുന്നവരെ നിയന്ത്രിക്കാന്‍ പുതിയ സംവിധാനത്തിന് കഴിയുമെന്ന് കമ്പനികള്‍ അറിയിച്ചു.വിവിധ കമ്പനികളുടെ പ്രതിനിധികള്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടത്.

INDIANEWS24.COM

Leave a Reply