728-pixel-x-90-2-learn
728-pixel-x-90
<< >>

കുട്ടനാടന്‍ മാര്‍പ്പാപ്പ കാനഡയില്‍ പ്ര’ദര്‍ശന’ത്തിന്

ടൊറന്റോ: ഹാസ്യത്തിന്‍റെ മേമ്പൊടിയുമായി കുഞ്ചാക്കോ ബോബന്‍ ചിത്രം ‘കുട്ടനാടന്‍ മാര്‍പാപ്പ’ കാനഡയില്‍ പ്രദര്‍ശനത്തിന്. റിച്ച്മണ്ട് ഹില്‍, സ്കാര്‍ബറോ എന്നിവിടങ്ങളിലാണ്‌ ചിത്രം പ്രദര്‍ശിപ്പിക്കുക.റിച്ച്മണ്ട് ഹില്ലിലെ യോര്‍ക്ക്‌ സിനിമാസില്‍ [115 YORK BLVD, RICHMOND HILL] മേയ് 4ന് രാത്രി 9.30നും 5,6 തിയതികളില്‍ രാത്രി 7.30നുമാണ് പ്രദര്‍ശനങ്ങള്‍. മക്കാവന്‍-ഫിഞ്ചിലെ വുഡ്സൈഡ് സിനിമാസില്‍ [1571 SANDHURST CIRCLE] മേയ് 5ന് വൈകിട്ട് 4.00ന് ചിത്രം പ്രദര്‍ശിപ്പിക്കും.അദിതി രവിയാണ് നായിക. രമേഷ് പിഷാരടി, ധര്‍മജന്‍, സൗബിന്‍, ഇന്നസെന്റ്, അജു വര്‍ഗീസ്, സുനില്‍ സുഖദ, ഹരീഷ് കണാരന്‍, ടിനിടോം, സലിംകുമാര്‍ തുടങ്ങി ഹാസ്യതാരങ്ങളുടെ നീണ്ട നിര ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

INIDANEWS24 CANADA DESK

Leave a Reply