728-pixel-x-90-2-learn
728-pixel-x-90
<< >>

കുടുക്കയില്‍ സൂക്ഷിച്ച പണം 12കാരന്‍ ഭൂകമ്പ ബാതിതര്‍ക്കു നല്‍കി

കൊല്‍ക്കത്ത: ഒന്നര വര്‍ഷത്തോളം പൈസ കൂട്ടിയിട്ട കുടുക്കയിലെ മുഴുവന്‍ കാശും ഭൂകമ്പ ഭാതിതര്‍ക്കായി നല്‍കി 12കാരനായ വിദ്യാര്‍ത്ഥി മാതൃകയായി.കൊല്‍കത്തയിലെ സെന്റ സേവ്യേഴ്‌സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ആകാശ് മുഖര്‍ജിയാണ് ഈ മിന്നും താരം.

തന്റെ പൈസക്കുടുക്കയില്‍ സമ്പാദിച്ച 3563 രൂപയാണ് കുട്ടി ദുരന്തബാധിതര്‍ക്ക് നല്‍കിയത്.കൊല്‍ക്കത്തയിലെ നേപ്പാളീസ് കോണ്‍സുലേറ്റ് പണം ഏറ്റുവാങ്ങി.കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന നേപ്പാള്‍ ഭൂകന്പ ബാധിതരുടെ ചിത്രം മാദ്ധ്യമങ്ങളിലൂടെ കണ്ടപ്പോള്‍ തനിക്ക് സഹിക്കാനായില്ലെന്നും അവരെ തനിക്ക് സഹായിക്കാനുള്ള ഏക വഴി തന്റെ സന്പാദ്യം അവര്‍ക്ക് നല്‍കുകയാണെന്ന് തോന്നിയെന്നും ആകാശ് പറഞ്ഞു. ഫുട്‌ബോള്‍ കളിക്കാന്‍ ഏറെ ഇഷ്ടമുള്ള തനിക്ക് ഈ പണം കൊണ്ട് വേണമെങ്കില്‍ ഒരു ഫുട്‌ബോള്‍ വാങ്ങാമായിരുന്നു. അല്ലെങ്കില്‍ മാതാപിതാക്കള്‍ക്ക് എന്തെങ്കിലും വാങ്ങി നല്‍കാമായിരുന്നു. പക്ഷേ ഈ ചെറിയ തുക കൊണ്ട് ദുരന്ത ബാധിതരായ രണ്ട് പേര്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസം ലഭിച്ചാല്‍ തനിക്ക് വളരെയധികം സന്തോഷമുണ്ടാകുമെന്ന് ആകാശ് വ്യക്തമാക്കി.

കുട്ടിയുടെ തീരുമാനത്തെ അനുകൂലിച്ച മാതാപിതാക്കളായ മനീഷയും ഗോറാ മുഖര്‍ജിയും ഇക്കാര്യം നേപ്പാളിലെ ഡെപ്യൂട്ടി കോണ്‍സല്‍ ജനറലായ സുരേന്ദ്ര താപ്പയെ അറിയിച്ചു.ആകാശ് തന്നെയാണ് അച്ഛനമ്മമാരോടൊപ്പം കൊല്‍ക്കത്തയിലെ നേപ്പാളീസ് കോണ്‍സുലേറ്റിലെത്തി പൈസക്കുടുക്ക താപ്പയ്ക്ക് കൈമാറിയത്.കുട്ടിയുടെ മുന്നില്‍ വച്ചാണ് കുടുക്ക പൊട്ടിച്ചത്.അമ്മയുടേയും കോണ്‍സലേറ്റിലെ ഉദ്യോഗസ്ഥരുടേയും സഹായത്തോടെ കുട്ടി പണം എണ്ണി തിട്ടപ്പെടുത്തി. ആകാശ് കാണിച്ച മനുഷ്യത്വവും ഐക്യദാര്‍ഢ്യവും അളക്കാനാവുന്നതിലും അധികമാണെന്ന് താപ്പ വ്യക്തമാക്കി.

മതര്‍ തെരേസ ജനിച്ച അതേ ദിവസം തന്നെയാണ് ആകാശ് ജനിച്ചത്.ഒന്നര വര്‍ഷം മുന്പ് ആകാശിന്റെ പിറന്നാള്‍ ദിനത്തില്‍ മുത്തച്ഛനാണ് പൈസക്കുടുക്ക സമ്മാനമായി നല്‍കിയത്.ലഭിക്കുന്ന പണം അനാവശ്യമായി ചെലവാക്കാതെ കുട്ടി കുടുക്കയില്‍ ഇടാറുണ്ടായിരുന്നു.എന്നാല്‍ ഇങ്ങനെയൊരു ആവശ്യത്തിനായി ആകാശ് പണം ഉപയോഗിക്കുമെന്ന് തങ്ങള്‍ കരുതിയതേയില്ലെന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

ഇതിന് മുമ്പും ആകാശ് തന്റെ സന്പാദ്യം നല്ല കാരണങ്ങള്‍ക്കായി ചെലവഴിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം മുന്പ് ‘അനുബബ്’ എന്ന ബംഗാളി സിനിമയില്‍ അഭിനയിച്ചതിന് ആകാശിന് ലഭിച്ച ഒരുലക്ഷത്തോടടുപ്പിച്ചുള്ള തുക അവന്‍ കൊല്‍ക്കത്തയിലെ മതര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റി നടത്തുന്ന വെല്‍ഫെയര്‍ ഹോമിന് നല്‍കിയിരുന്നു.

INDIANEWS24.COM KOLKATA

Leave a Reply