728-pixel-x-90-2-learn
728-pixel-x-90
<< >>

കുടിയേറ്റ നിയമം: വരുമാനപരിധി കുറയ്ക്കണമെന്ന് കോടതി

വിവാഹശേഷം യുകെയിലേക്ക് കുടിയേറാനുള്ള നിയമത്തിലെ നിബന്ധനകളില്‍ ബ്രിട്ടീഷ്‌ ഹൈക്കൊടതിക്ക് വിയോജിപ്പ്. യൂറോപ്പിന് പുറത്തുനിന്നുള്ള ജീവിതപങ്കാളിയെ യുകെയില്‍ കൊണ്ടുവരാന്‍ പൌരന്‍ 18000 പൌണ്ട് വാര്‍ഷിക വരുമാനം ഉണ്ടെന്നു തെളിയിക്കണമെന്നാണ് നിയമത്തിലെ വ്യവസ്ഥ . ഇത്തരത്തില്‍ പരിധി നിശ്ചയിക്കുന്നത് നിയമവിരുദ്ധം അല്ലെങ്കിലും നിതിയല്ലെന്നു കോടതി അഭിപ്രായപ്പെട്ടു. പരിധി 13000 പൌണ്ടായി കുറയ്ക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

പുതിയ നിയമം അനുസരിച്ച് പങ്കാളിക്കൊപ്പം ഒരു കുട്ടിയെക്കൂടി കൊണ്ടുവരണമെങ്കില്‍ 22400 പൌണ്ടാണ് വരുമാനം വേണ്ടത്. അധികമുള്ള ഓരോ കുട്ടിക്കും 2400 വീതം അധികം വേണം. രാജ്യത്തിന്‍റെ സാമ്പത്തികഭാരം ലഘൂകരിക്കാന്‍  കഴിഞ്ഞ ജൂണിലാണ് പുതിയ നിയമം കൊണ്ടുവന്നത്. കുടുംബമായി ജീവിക്കാനുള്ള അവകാശം ലംഘിക്കുന്നതാണ് ഈ നിയമമെന്ന ഹര്‍ജി പരിഗനിക്കുന്നതിനിടെയാണ് കോടതിയുടെ നിര്‍ദേശം.

Leave a Reply