jio 800x100
jio 800x100
728-pixel-x-90
<< >>

കുടിയേറ്റ നിയമം കര്‍ക്കശമാക്കുന്നു; അമേരിക്കയിലെ ഇന്ത്യക്കാര്‍ ആശങ്കയില്‍

വാഷിംഗ്ടണ്‍ ഡി സി: അനധികൃത കുടിയേറ്റം തടയുന്നതിന് ട്രംപ് ഭരണകൂടം നിയമങ്ങള്‍ വിപുലപ്പെടുത്തി.പുതിയ നിര്‍ദേശങ്ങള്‍ പ്രകാരം ഇവിടെ കഴിയുന്ന മൂന്ന് ലക്ഷം ഇന്ത്യക്കാരാടക്കമുള്ളവര്‍ പുറത്താക്കല്‍ ഭീഷണി നേരിടും.ലക്ഷക്കണക്കിന് ആളുകളാണ് വിവിധ രാജ്യങ്ങളില്‍ നിന്നും ഇവിടെയെത്തിയിരിക്കുന്നത്.

നടപടികളില്‍ നിന്നും പിന്നോട്ടില്ലെന്നാണ് വൈറ്റ്ഹൗസ് തീരുമാനം.കുടിയേറ്റ നിയമത്തില്‍ അമേരിക്കയുടെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ക്കെതിരെ മെക്‌സിക്കോ രംഗത്തെത്തിയിട്ടുണ്ട്.മെക്‌സിക്കയിലേതല്ലാത്ത അനധികൃത കുടിയേറ്റക്കാരെ കുടി അമേരിക്കയില്‍ നിന്നും അവിടേക്ക് നാട് കടത്തുമെന്ന വ്യവസ്ഥയും പുതിയ നീക്കത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.ഇതാണ് മെക്‌സിക്കോയെ ചൊടിപ്പിച്ചത്.

മെക്‌സിക്കോയിലെത്തിയ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലര്‍സണ്‍, ആഭ്യന്തരസുരക്ഷാ മേധാവി ജോണ്‍ കെല്ലി എന്നിവരുമായി പ്രസിഡന്റ് എന്റീക് നിയറ്റോ ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കാനേ അമേരിക്കയുടെ പുതിയ നടപടികള്‍ ഇടായാക്കൂ എന്ന് മെക്‌സിക്കന്‍ വിദേശകാര്യമന്ത്രി പറയുകയും ചെയ്തു.

INDIANEWS24.COM International Desk

Leave a Reply