728-pixel-x-90-2-learn
728-pixel-x-90
<< >>

കുടിയേറ്റവനിതകള്‍ക്ക് കൂടുതല്‍ വലുപ്പമുള്ള കുട്ടികള്‍

ടൊറന്റോ: കാനഡയിലേക്ക് കുടിയേറിയ പെണ്ണുങ്ങള്‍ പ്രസവിക്കുന്ന കുട്ടികള്‍ക്ക് ജന്മനാട്ടില്‍ വെച്ച് അവര്‍ക്കുണ്ടായ കുട്ടികളെക്കാള്‍ വലുപ്പം കൂടുതലായിരിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ടൊറന്റോ സെന്റ്‌ മൈക്കിള്‍സ് ആശുപത്രിയിലെ ഡോക്ടര്‍ ജോയല്‍ റെയുടെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തിലാണ് കൌതുകകരമായ ഈ കണ്ടെത്തല്‍. എന്നാല്‍ കനേഡിയന്‍ വംശജരായ സ്ത്രീകള്‍ക്ക് ജനിക്കുന്ന കുട്ടികളെക്കാള്‍ വലുപ്പം കുറഞ്ഞ കുട്ടികള്‍ക്കാണ് കുടിയേറിയ സ്ത്രീകള്‍ ജന്മം നല്‍കുന്നതെന്നും പഠനം പറയുന്നു.

കാനഡയില്‍ കുടിയേറിയ ഒരു സ്ത്രീക്ക് ജനിക്കുന്ന ആണ്‍ കുഞ്ഞിനു നാട്ടില്‍ വെച്ച് അവര്‍ക്കുണ്ടായ കുട്ടിയേക്കാള്‍ ശരാശരി 115 ഗ്രാം ഭാരം കൂടുതലുണ്ടെ ന്നാണ് കണ്ടെത്തല്‍. പെണ്കുഞ്ഞുങ്ങള്‍ക്ക് ശരാശരി 112 ഗ്രാം ഭാരം കൂടുതലുണ്ടാകും. 1980നും 2012നും ഇടയില്‍ 21 രാജ്യങ്ങളില്‍ ഉണ്ടായ കുട്ടികളുടെ ഭാരത്തില്‍ ഉള്ള വ്യത്യാസം നിരീക്ഷിച്ചാണ് ഡോ. റേ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പീഡിയാ ട്രിക്  ആന്‍ഡ്‌ പേരിനെറ്റ ല്‍ എപ്പി ഡെമി യോളജി ജേര്‍ണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഒരു സ്ത്രീക്ക് ജന്മനാട്ടിലും കാനഡയിലും ഉണ്ടാകുന്ന കുട്ടികളില്‍ എന്തുകൊണ്ടാണ് ഈ വ്യത്യാസമെന്ന് കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് റേ പറയുന്നു. മറ്റു രാജ്യങ്ങളില്‍നിന്ന് മെച്ചപ്പെട്ട രീതിയില്‍ ജീവിക്കുന്നവരെ കുടിയേറ്റത്തിനു തെരഞ്ഞെടുക്കുന്ന കാനഡ യുടെ നയമാകാം ഇതിനു കാരണമെന്നു റേ പറയുന്നു. കുടിയേറിയ സ്ത്രീകള്‍ ജന്മനാട്ടിലെതിനെക്കാള്‍ കൂടുതല്‍ കലോറിയുള്ള ഭക്ഷണം കഴിക്കുന്നതും കായികമായ അധ്വാനം കുറയുന്നതും കാരണമായി വരാം.

ഇന്ത്യ,ശ്രീലങ്ക, പാകിസ്ഥാന്‍, ചൈന തുടങ്ങി ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നും ആഫ്രിക്കയില്‍നിന്നും ഉള്ള സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന കുട്ടികളിലാണ്‌ ഭാരവ്യത്യാസം പ്രകടം. എന്നാല്‍ സ്വീഡന്‍, ഇസ്രയേല്‍ എന്നിവിടങ്ങളില്‍നിന്നു കുടിയേറിയ സ്ത്രീകള്‍ക്ക് കാനഡയില്‍ എത്തിയ ശേഷം ജനിക്കുന്ന കുട്ടികള്‍ക്ക് ഭാരം കുറവാണെന്ന് പഠനം പറയുന്നു. സ്വീഡ നിലെ മെച്ചപ്പെട്ട ആരോഗ്യപരിപാലന സംവിധാനമാകും അവിടത്തെ സ്ത്രീകളുടെ കുട്ടികളില്‍ കാണുന്നതെന്ന് പഠനം പറയുന്നു. കാനഡയില്‍ ഉള്ള സ്വീഡിഷ് കുടിയേറ്റ ക്കാരുടെ ഇടയില്‍ ജനനനിരക്ക് കുറവാണെന്ന തും കൃത്യമായ വിശകലനത്തിന് തടസമയിട്ടുണ്ട്. അമിതവണ്ണവുംമറ്റു കുടിയേറ്റക്കാരെ പ്പോലെ  ക്രമാനുഗതമായി ഭാരം വര്ധിപ്പിക്കാത്തതുമാണ് ഇസ്രയേലി വനിതകളുടെ കുട്ടികള്‍ക്ക് ഭാരക്കുറവ് അനുഭവപ്പെടുന്നതിന്റെ കാരണമെന്നു ഡോ: റേ നിരീക്ഷിക്കുന്നു.

2006ലെ സെന്‍സസ് പ്രകാരം 30 ലക്ഷം കുടിയേറ്റ വനിതകളാണ് കാനഡയില്‍. ആകെ സ്ത്രീ ജനസംഖ്യയുടെ 20  ശതമാനമാണിത്. നിലവില്‍ ഇത് മേല്പറഞ്ഞ തിലും കൂടുതലായിരിക്കും.

 

Leave a Reply