728-pixel-x-90-2-learn
728-pixel-x-90
<< >>

കുടിയേറ്റക്കാര്‍ക്ക് എതിരെ കണ്‍സര്‍വേറ്റിവ് നേതാവ്:

  • പോളണ്ട്കാര്‍ മുതല്‍ ജര്‍മ്മന്‍കാര്‍ വരെയുള്ളവര്‍ക്ക് പ്രശം
  • മലയാളികള്‍ അടക്കം ഉള്ള ഇന്ത്യന്‍ വംശജരുടെ കാര്യത്തില്‍ കണ്‍സര്‍വേറ്റിവ് നേതാവിന് മൌനം:

London:യുകെയില്‍ എത്തുന്ന കുടിയേറ്റക്കാര്‍ തങ്ങളുടെ രാജ്യം ഇവിടെ പുനസൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് എന്ന് കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ മുന്‍ അധ്യക്ഷന്‍ ലോര്‍ഡ്‌ ടെബിറ്റ് പറഞ്ഞു.റൊമേനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും യുകെയില്‍ എത്തിയ ശേഷം ഇവിടുത്തെ സമൂഹവുമായി സമരസപ്പെട്ടു ജീവിക്കുന്നതിനു പകരം തങ്ങളുടെ രാജ്യത്തെ സമൂഹത്തെ ഇവിടെ പുനസൃഷ്ടിക്കാന്‍ ആണ് ശ്രമിക്കുന്നത്.ഇത് ബ്രിട്ടീഷ് സര്‍ക്കാരിനെതിരെയുള്ള താക്കീതായി തന്നെ കാണണം .മൂന്നാം ലോക രാജ്യങ്ങളുടെ നിലവാരത്തിലേക്ക് യുകെയിലെ ജീവിത നിലവാരത്തെ താഴ്ത്തി കെട്ടാന്‍ അനുവദിക്കരുത് എന്ന് അദ്ദേഹം ആക്ഷേപം ഉന്നയിച്ചു.ചെക് റിപ്പബ്ലിക്,പോളണ്ട്,സ്ലോവാക്യ ,ഫ്രഞ്ച് ,ജര്‍മ്മന്‍ തുടങ്ങിയ രാജ്യങ്ങിളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ നല്ല നിലയില്‍ ജീവിക്കുന്നവര്‍ ആണ് എന്ന് അദ്ദേഹം എടുത്ത് പറഞ്ഞെങ്കിലുംമലയാളികള്‍ അടക്കം ഉള്ള  ഇന്ത്യന്‍ വംശജരുടെ കാര്യത്തില്‍ അദ്ദേഹം മൌനം പാലിച്ചു.

മലയാളികളുടെ കാര്യത്തിലും സാമൂഹികവല്‍ക്കരണ പ്രക്രിയ വളരെ മോശമായ അവസ്ഥയില്‍ ആണ് എങ്കിലും ജീവിത നിലവാരത്തിന്‍റെ കാര്യത്തിലും വസ്ത്രധാരണത്തിന്റെ കാര്യത്തിലും യുകെയിലെ സാമൂഹത്തിന് ആംഗികരിക്കാന്‍ പറ്റുന്ന വിധത്തില്‍ തന്നെയാണ്.മാത്രവുമല്ല കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുന്ന കാര്യത്തില്‍ മലയാളികള്‍ പൊതുവേ തല്‍പരര്‍ ആണ് .അത്കൊണ്ട് തന്നെ അടുത്ത തലമുറയില്‍ പെട്ടവര്‍ ഇന്റര്‍ മിഡിയറ്റ് ആകുന്ന പ്രായത്തില്‍ തന്നെ  ഇവിടുത്തെ സമൂഹവുമായി ലയിച്ചു ചേരാന്‍ കഴിയുന്നുണ്ട്. സാമൂഹികവല്‍ക്കരണ പ്രായമായി പൊതുവില്‍ പാശ്ചാത്യ സമൂഹം ആംഗീകരിച്ചിരിക്കുന്ന ഇന്റര്‍ മീഡിയറ്റ് പ്രായം ആണ്.

യുകെയില്‍ എത്തിയ പല രാജ്യക്കാരും അവരുടെ സമൂഹത്തിലെ ആളുകളുമായി മാത്രം ബന്ധം സ്ഥാപിക്കുകയും അതേ രാജ്യക്കാര്‍ തന്നെ ഏതെങ്കിലും പ്രത്യേക പ്രദേശത്ത് കൂട്ടമായി താമസിക്കുക്കയും അവരുടെ കച്ചവട സ്ഥപാനങ്ങളും സംസ്കാരവും മാത്രമായി ജീവിക്കുന്ന രീതി ആശാസ്യമല്ല എന്ന് മുന്‍പും പല പ്രമുഖ വെക്തികള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.ബള്‍ഗേറിയ റൊമേനിയ തുടങ്ങിയ രാജ്യങ്ങള്‍ ആണ് ഈ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.ഈ രാജ്യങ്ങളില്‍ ആകട്ടെ ജീവിത നിലവാരം മൂന്നാം ലോക രാജ്യങ്ങളെക്കാള്‍ മോശമാണ്.

ഏതാനും വര്‍ഷം മുന്‍പ് റൊമാനിയക്കാരുടെ ജീവിത രീതികളില്‍ അസ്വസ്ഥത രൂപം കൊണ്ടതിന്റെ പേരില്‍ യുകെയിലെ ചില നഗരങ്ങളില്‍ ഇംഗ്ലിഷ് – റൊമേനിയ വംശീയ പ്രശ്നമായി ആത് മാറിയിരുന്നു.ആ കാലത്ത് നിരവധി റൊമേനിയന്‍ കുടുംബങ്ങള്‍ യുകെ വിട്ടിരുന്നു.

കഠിനാധ്വാനികളായ യുകെ മലയാളി കുടുംബങ്ങള്‍ പൊതു സമൂഹത്തെ അപേക്ഷിച്ച് ഉയര്‍ന്ന വരുമാനക്കാരാണ് എന്ന് സര്‍ക്കാര്‍ രേഖകളില്‍ പറയുന്നുണ്ട്.അത് കൊണ്ട് മൂന്നാം ലോക രാജ്യങ്ങള്‍ എന്ന കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവിന്റെ വിമര്‍ശനത്തെ മലയാളികള്‍ കണക്കില്‍ എടുക്കേണ്ടതില്ല എന്നാണ് indianews24.com ന്‍റെ അഭിപ്രായം.പകരം മലയാളി സമൂഹത്തിന്റെ സേവന സന്നദ്ധത മറ്റുള്ളവര്‍ കണ്ടു പഠിക്കാനാണ് ലോര്‍ഡ്‌ ടെബിറ്റിനെ പോലെയുള്ളവര്‍ പറയേണ്ടത്.

www.indianews24.com/uk

Leave a Reply