jio 800x100
jio 800x100
728-pixel-x-90
<< >>

കുടിയേറ്റക്കാരുടെ സ്വപ്നഭൂമി  കാനഡയെന്ന് സര്‍വേ

ലണ്ടന്‍: ലോകത്ത് ഏറ്റവും കൂടുതല്‍പേര്‍ കുടിയേറാന്‍ ആഗ്രഹിക്കുന്ന രാജ്യം കാനഡയാണെന്ന് സര്‍വേ. ഓണ്‍ലൈന്‍ പണമിടപാട് സ്ഥാപനമായ റെമിറ്റ്ലിയാണ് സര്‍വേ നടത്തിയത്. ജപ്പാനാണ് പട്ടികയില്‍ രണ്ടാമത്.

കുടിയേറാന്‍ ഇഷ്ടപ്പെടുന്ന രാജ്യമായി ലോകത്തിലെ 30 രാജ്യങ്ങളില്‍നിന്നുള്ളവര്‍ തെരഞ്ഞെടുത്തത് കാനഡയാണ്. കാനഡയ്ക്ക് വോട്ട് ചെയ്തവരില്‍ ഇന്ത്യക്ക് പുറമേ, പാകിസ്ഥാന്‍, അസര്‍ബെയ്ജാന്‍, ഖത്തര്‍ എന്നീ രാജ്യക്കാരുമുണ്ട്. ആഫ്രിക്കയില്‍നിന്നാണ് കൂടുതല്‍ വോട്ടുകള്‍. 13 ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ളവരുടെ സ്വപ്നരാജ്യം കാനഡയാണ്.

കുറഞ്ഞ തൊഴിലില്ലായ്മാ നിരക്ക്, സൗജന്യ ചികിത്സ, സമാധാനപൂര്‍ണമായ അന്തരീക്ഷം എന്നിവയാണ് കാനഡയെ ലോകരാജ്യങ്ങളില്‍ പ്രിയങ്കരമാക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ജപ്പാനെ പിന്തുണയ്ക്കുന്നത് 13 രാജ്യങ്ങളില്‍നിന്നുള്ളവരാണ്. സ്പെയിന്‍, ജര്‍മനി, ഖത്തര്‍, ഓസ്ട്രേലിയ എന്നിവയാണ് മൂന്നു മുതല്‍ ആറുവരെ സ്ഥാനങ്ങളില്‍. അമേരിക്ക ഒമ്പതാം സ്ഥാനത്താണ്.

Leave a Reply