728-pixel-x-90-2-learn
728-pixel-x-90
<< >>

കുടിയന്‍മാര്‍ക്ക് ബെല്‍ഫാസ്റ്റിലും രക്ഷയില്ല

ബെല്‍ഫാസ്റ്റ്  :നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ അമിത മദ്യപാനം കുറയ്ക്കാന്‍ മദ്യത്തിന് മിനിമം വില നിശ്ചയിക്കാന്‍ ആരോഗ്യ വകുപ്പ് നടപടികള്‍ ആരംഭിച്ചു.കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന ബിയര്‍,വൈന്‍,വിസ്കി തുടങ്ങിയ ഇനത്തില്‍ പെടുന്ന മദ്യങ്ങള്‍ക്കാണ് മിനിമം വില നിശ്ചയിക്കുന്നത്.ഇപ്പോള്‍ ഒന്നര പൌണ്ട് മുതല്‍ ലഹരി പാനീയങ്ങള്‍ ലഭ്യമാണ്.ഇത് യുവാക്കള്‍ അടക്കമുള്ളവരില്‍ അമിത മദ്യപാനത്തിന് കാരണമാകുന്നുണ്ട് എന്ന പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴാത്തെ നടപടി.

എന്നാല്‍ സാമ്പത്തിക മാന്ദ്യം വേട്ടയാടിക്കൊണ്ടിരിക്കുന്ന വടക്കന്‍ അയര്‍ലണ്ടിന്റെ നികുതി വരുമാനത്തില്‍ ഗണ്യമായ മാറ്റം വരുത്താന്‍ ഈ നടപടി കാരണമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.1.8 മില്യണ്‍ പൌണ്ടിന്റെ അധിക വരുമാനം വരുന്ന ഒരു വര്ഷം കൊണ്ട് ഇതില്‍ നിന്നും നികുതിയായി ലഭിക്കും എന്നാണ് കണക്ക് കൂട്ടുന്നത്.

സര്‍ക്കാരിന്റെ പുതിയ നടപടി വഴി ഉത്തരവാദിത്തമില്ലാത്ത മുഴു കുടിയന്‍മാര്‍ക്ക് കുറഞ്ഞത് 3000 പൌണ്ടെങ്കിലും അമിതമായി ചിലവാക്കേണ്ടി വരും എന്നാണ് കണക്കുകള്‍.

 

Leave a Reply