728-pixel-x-90-2-learn
728-pixel-x-90
<< >>

കുഞ്ഞു ദ്രാവിഡ് ഒരു അടിച്ചുപൊളിക്കാരനാണ്‌

ബെംഗളുരു:കുഞ്ഞു ദ്രാവിഡ് അച്ഛനെ പോലെയല്ല,അല്‍പ്പം അടിച്ചുപൊളിക്കാരനാണ്.ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍മതിലായിരുന്ന ദ്രാവിഡിന്റെ പുത്രന്‍ സമിത്ത് ദ്രാവിഡ് ക്രിക്കറ്റ് ലോകത്തെ വലിയ വര്‍ത്തമാനമായി.

ബെംഗളുരുവിലെ മല്യ അതിഥി ഇന്റര്‍നാഷനല്‍ സ്‌കൂളിനുവേണ്ടി ഒമ്പതു വയസ്സുകാരനായ സമിത്ത് അണ്ടര്‍ 12 മാച്ചിനായി ക്രീസിലിറങ്ങിയതാണ് വലിയ വിശേഷം.16 ഓവര്‍ മത്സരത്തില്‍ ഡെല്‍ഹി പബ്ലിക് സ്‌കൂളിനെതിരെ സമിത്തിന്റെ സ്‌കൂള്‍ നേടിയത് 168 റണ്‍സ്.ഇതില്‍ 93 റണ്‍സ് നേടിയ സമിത്ത് ദ്രാവിഡിന്റെ പ്രകടനമാണ് വലിയ വര്‍ത്തമാനമായിരിക്കുന്നത്.ദ്രാവിഡിനെ പോലെ താളം കണ്ടെത്തി ടീമിന്റെ മൊത്തം ഇന്നിംഗ്‌സിന് കരുത്തു പകരുന്ന ശൈലിയല്ല ഇത്.ഒരു അടിച്ചുപൊളി ലൈനാണ്.മത്സരത്തില്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി സ്‌കൂളിന് 107 റണ്‍സ് നേടാനെ സാധിച്ചുള്ളു.

ഈ ആഴ്ച്ച തന്നെ മറ്റൊരു മത്സരത്തില്‍ സമിത്ത് 77 റണ്‍സ് നേടിയിരുന്നു.വലംകൈയ്യന്‍ ബാറ്റ്‌സ്മാനാണ് ഈ IPL-2015താരപുത്രന്‍.ദ്രാവിഡിന്റെ ഇളയ മകനായ ആന്‍വെയും ക്രിക്കറ്റ് കോച്ചിങ് ഗ്രൗണ്ടില്‍ സ്ഥിരം സാന്നിധ്യമാണ്.ഐ പി എല്‍ പരിശീലനത്തിനിടെ ആന്‍വെ ഡൈവ് ചെയ്‌തെടുത്ത ക്യാച്ച് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

INDIANEWS24.COM Bengaluru

Leave a Reply