728-pixel-x-90-2-learn
728-pixel-x-90
<< >>

കുഞ്ഞു ഗോകുലിന്‌ സിനിമയില്‍ പാടാന്‍ അവസരമൊരുക്കി ജയസൂര്യ

അടുത്ത ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ ഗോകുല്‍രാജിന് പുതിയ സിനിമയില്‍ പാടാന്‍ നടന്‍ ജയസൂര്യ അവസരമൊരുക്കി. കോമഡി ഉത്സവം എന്ന ടി വി പരിപാടിയില്‍ പാട്ട് പാടിയതിലൂടെയാണ് കണ്ണ് കാണാനാവാത്ത ഗോകുല്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. ഇതോടെ കുഞ്ഞുഗോകുല്‍ സോഷ്യല്‍ മിഡിയയിലും താരമായി.

രാജേഷ് ജോര്‍ജ് കുളങ്ങര നിര്‍മ്മിച്ച് നവാഗതനായ സംജി ആന്റണി സംവിധാനം ചെയ്യുന്ന ഗബ്രി എന്ന ചിത്രത്തിന് വേണ്ടിയാണ് ഗോകുല്‍ പാടുന്നത്. ചിത്രത്തില്‍ നായകനാകുന്ന ജയസൂര്യയാണ് കാസര്‍കോട് സ്വദേശിയായ ഈ കുരുന്നിന് സിനിമയില്‍ പാടാന്‍ അവസരമൊരുക്കിയത്. നേരത്തെ റോഡരികില്‍ പാട്ടുപാടിയ ശിവഗംഗയ്ക്കും ജയസൂര്യ ഇത്തരത്തില്‍ അവസരത്തിന് വഴിയൊരുക്കിയിരുന്നു. നാട്ടിലെ ഓണാഘോഷ പരിപാടിയില്‍ പാട്ടുപാടി സമൂഹ മാധ്യമങ്ങളില്‍ ഇടം പിടിച്ച ശിവഗംഗയെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടാണ് ജയസൂര്യ കണ്ടെത്തിയത്.

INDIANEWS24.COM Movies

Leave a Reply