728-pixel-x-90-2-learn
728-pixel-x-90
<< >>

കുഞ്ഞിരാമായണം കാനഡയില്‍

ടൊറന്റോ: വിനീത് ശ്രീനിവാസന്‍ നായകനായ കുഞ്ഞിരാമായണം കാനഡയില്‍ പ്രദര്‍ശനത്തിന്. ഈ മാസം 27ന് സ്കാര്‍ബറോയിലും മിസിസാഗയിലും ചിത്രം പ്രദര്‍ശിപ്പിക്കും.

ഹാസ്യത്തിന് പ്രാധാന്യം നല്‍കി നിര്‍മിച്ച കുഞ്ഞിരാമായണം മികച്ച പ്രേക്ഷകാഭിപ്രായം നേടിയിരുന്നു. ദേശം എന്ന സാങ്കല്‍പികഗ്രാമത്തിന്‍റെയും ഗള്‍ഫുകാരനായ ദുബായ് കുഞ്ഞിരാമന്റെയും കഥ പൊട്ടിച്ചിരിപ്പിക്കുന്ന ദൃശ്യാനുഭവമാക്കി മാറ്റുകയാണ് സംവിധായകന്‍ ബേസില്‍ ജോസഫ്.  വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും കുഞ്ഞിരാമായണത്തിനുണ്ട്.

അജു വര്‍ഗീസ്‌, നീരജ് മാധവ്, മാമൂക്കോയ, ഇന്ദ്രന്‍സ്, സീമ ജി നായര്‍, ദീപക്, ഹാരിഷ്, ബിജു കുട്ടന്‍, സ്‌നേഹ ഉണ്ണി കൃഷ്ണന്‍, ആര്യ രോഹിത് എന്നിവര്‍ തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമാക്കിയിട്ടുണ്ട്.

സ്കാര്‍ബറോയില്‍  മക്കാവന്‍- ഫിഞ്ചിലുള്ള വുഡ്സൈഡ് സിനിമാസിലാണ് പ്രദര്‍ശനം [WOODSIDE CINEMAS 1571 SANDHURST CIRCLE (McCowan& finch) . സെന്‍ട്രല്‍ പാര്‍ക്ക്‌വേ മാളിലുള്ള സിനി സ്റ്റാര്‍സിലാണ് [CINE STARZ-CENTRAL PARKWAY MALL 377 Burnhamthorpe Rd East, Mississauga ON L4Z 1C7]മിസിസാഗയിലെ പ്രദര്‍ശനം. രണ്ടിടത്തും വൈകിട്ട് 3.15ന് പ്രദര്‍ശനം തുടങ്ങും. വിശദവിവരങ്ങള്‍ക്ക് ബിജു തയ്യില്‍ചിറയുമായി ബന്ധപ്പെടുക [ഫോണ്‍: 6478927650 ]

Leave a Reply