728-pixel-x-90-2-learn
728-pixel-x-90
<< >>

കുഞ്ഞാലിമരയ്ക്കാരുമായി പ്രിയദർശനും മോഹന്‍ലാലും,ചിത്രം നവംബറില്‍ തുടങ്ങും

മലയാളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമയുമായി പ്രിയദർശനും മോഹന്‍ലാലും എത്തുന്നു.കുഞ്ഞാലിമരക്കാരുടെ പേരിൽ ഇതിന് മുമ്പ് സിനിമ വന്നിട്ടുണ്ട്. എന്നാൽ പ്രിയദർശനും മോഹൻലാലും ചെയ്യുന്നത്  കുഞ്ഞാലി നാലാമന്റെ കഥയാണ്. നൂറുകോടിയുടെ  ബജറ്റില്‍ ഒരുങ്ങുന്ന മരയ്ക്കാര്‍,അറബിക്കടലിന്‍റെ സിംഹം എന്ന ഈ സിനിമ നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് റോയിയും സന്തോഷ്‌ കുരുവിളയും ചേര്‍ന്നാണ്.നവംബർ ഒന്നിന് ഹൈദരാബാദ് സിനിമയുടെ ചിത്രീകരണം തുടങ്ങും.  

സിനിമയുടെ മറ്റുവിവരങ്ങൾ ഉടൻ പുറത്തുവിടും.വളരെ നാളുകളായി മനസ്സില്‍ കൊണ്ടുനടന്ന സ്വപ്നമാണ് ഈ സിനിമ എന്ന് പ്രിയന്‍ പറഞ്ഞു. ടി. ദാമോരദനുമായി ചിത്രത്തെക്കുറിച്ച് വർഷങ്ങൾക്ക് മുമ്പ് ചർച്ച ചെയ്തിരുന്നു. അദ്ദേഹം നൽകിയ ആശയങ്ങളും സാധ്യതകളും തിരക്കഥയിലുണ്ട്. പ്രിയദർശനാണ് തിരക്കഥ. ചരിത്രത്തിനൊപ്പം ഫിക്ഷനും ചേർത്താണ് കഥ തയ്യാറാക്കിയിരിക്കുന്നത്. ഐ .വി ശശിയുടെ മകൻ അനി ഈ സിനിമയുടെ സഹതിരക്കഥാകൃത്ത് ആണ്.’–പ്രിയൻ തുടര്‍ന്നു..ഹിന്ദി, തെലുങ്ക്, ബ്രിട്ടീഷ് താരങ്ങൾ സിനിമയിൽ അണിനിരക്കും. ചൈനീസ് താരവും സിനിമയിൽ എത്തുന്നുണ്ട്. കുഞ്ഞാലിമരയ്ക്കാറായി എത്തുന്ന മോഹന്‍ലാലിനൊപ്പം തമിഴിലെ പ്രശസ്ത സൂപ്പർതാരം ഉറ്റസഹായിയായി സിനിമയിലെത്തുമെന്ന് അറിയുന്നു.സിനിമയുടെ പ്രധാനഭാഗങ്ങളെല്ലാം കടലിൽ ആകും ചിത്രീകരിക്കുക. പ്രിയദർശന്റെ 95ാമത്തെ ചിത്രമാണ് മരക്കാർ. ആശീർവാദിന്റെ 25ാമത്തേതും.kunjalimarakkar-priyan lal

ഇതിനിടെ മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവനും കുഞ്ഞാലിമരക്കാർ പ്രഖ്യാപിച്ചിരുന്നു.ഇതിന്റെ ചിത്രീകരണം അടുത്ത വർഷം മധ്യത്തോടെ തുടങ്ങിയേക്കുമെന്നാണ് റിപ്പോർട്ട്. ഓഗസ്റ്റ് സിനിമാസ് നിർമിക്കുന്ന ചിത്രത്തിന് ടി.പി. രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്

.മമ്മൂട്ടിയുടെ പ്രോജക്ട് ഈ വർഷം നടക്കുന്നില്ലെന്നാണ് അറിഞ്ഞതെന്നും ചരിത്രസിനിമയായതിനാല്‍ ആർക്കും എന്നുവേണമെങ്കിലും കുഞ്ഞാലിമരക്കാർ ചെയ്യാമെന്നും പ്രിയദർശൻ പത്രസമ്മേളനത്തില്‍ അറിയിച്ചു.. ‘കാലാപാനി സിനിമയുടെ അണിയറയില്‍ പ്രവർത്തിച്ചവരാണ് മരയ്ക്കാര്‍ സിനിമയുടെ പിന്നണിയിലുള്ളത്. സന്തോഷ് ശിവനെയും വിളിച്ചിരുന്നു. അദ്ദേഹത്തോട് കുഞ്ഞാലിമരക്കാരെക്കുറിച്ച് ചോദിച്ചപ്പോൾ, ഈ വർഷം ഒരു സിനിമയും കമ്മിറ്റ് ചെയ്തിട്ടില്ലെന്നാണ് പറഞ്ഞത്.’–

INDIANEWS24 MOVIE DESK

 

 

Leave a Reply