728-pixel-x-90-2-learn
728-pixel-x-90
<< >>

കുഞ്ഞാലിക്കുട്ടിക്ക് വിജയം; ഭൂരിപക്ഷം കുറഞ്ഞു

മലപ്പുറം:ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് മലപ്പുറത്ത് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സീറ്റ് നിലനിര്‍ത്തി.എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സി പി എമ്മിന്റെ എം ബി ഫൈസലിനെ 1,71,038 വോട്ടുകള്‍ക്ക് യു ഡി എഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടി തോല്‍പ്പിച്ചു.കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇ അഹമ്മദ് ഒരുലക്ഷത്തി തൊണ്ണൂറായിരത്തിന് മേല്‍ ലീഡ് നേടിയാണ് വിജയിച്ചത്.

കുഞ്ഞാലിക്കുട്ടി 5,15,330 വോട്ടു നേടിയപ്പോള്‍ ഫൈസല്‍ 3,44,307 വോട്ടുകള്‍ നേടി.ബി ജെ പി സ്ഥാനാര്‍ത്ഥി എന്‍ ശ്രീപ്രകാശ് 65,675 വോട്ടുകള്‍ നേടി. നോട്ടയില്‍ 4098 വോട്ടാണ് വീണത്. കുഞ്ഞാലിക്കുട്ടിയുടെ അപരന് 720 വോട്ട് ലഭിച്ചപ്പോള്‍ ഫൈസലിന്റെ അപരന് 1698 വോട്ടുകള്‍ ലഭിച്ചു.

മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും കുഞ്ഞാലിക്കുട്ടി ഭൂരിപക്ഷം നിലനിര്‍ത്തി.തന്റെ നിയമസഭാ മണ്ഡലമായ വേങ്ങരയില്‍ നാല്‍പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം നേടി.പെരിന്തല്‍മണ്ണയിലാണ് ഏറ്റവും കുറവ് ഭൂരിപക്ഷം.തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥിയെക്കാള്‍ 8527 വോട്ടാണ് ഇവിടെ യു ഡി എഫിന് നേടാനായത്.

INDIANEWS24.COM Malappuram

Leave a Reply