728-pixel-x-90-2-learn
728-pixel-x-90
<< >>

കുഞ്ഞനന്തന്‍റെ കട ഗംഭീരം !

കൊച്ചി :  സലിം അഹമദ് താന്‍ ഒരു ONE FILM WONDER അല്ല എന്ന് നിസംശയം തെളിയിച്ചിരിക്കുന്നു, കുഞ്ഞനന്തന്‍റെ കടയിലൂടെ.   മിനിമം തീയറ്ററുകളില്‍ റിലീസ് ചെയ്ത KUNJANANTHANTE KADA നാളെ മുതല്‍ കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് എത്തിക്കുവാന്‍ വിതരണക്കാര്‍ നിര്‍ബന്ധിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സാങ്കേതിക തികവോടെ  നിര്‍മിച്ചിരിക്കുന ചിത്രത്തില്‍ സിങ്ക് സൗണ്ട് ആണ് ഉപയോഗിച്ചിരിക്കുന്നത്. മധു അമ്പാട്ടിന്‍റെ ക്യാമറയും ഐസക് തോമസ്‌ കൊട്ടുകാപ്പിള്ളിയുടെ പശ്ചാത്തല സംഗീതവും ചിത്രത്തിന് മിഴിവേകുന്നു. റസൂല്‍ പൂക്കുട്ടിയാണ് ശബ്ദലേഖനം നിര്‍വഹിച്ചിരിക്കുന്നത്.

മമ്മൂട്ടിയുടെ കുഞ്ഞനന്തനായുള്ള  പരകായ പ്രവേശം സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച പ്രകടനമായി പ്രേക്ഷകരും നിരൂപകരും വിലയിരിത്തുന്നു. നൈല ഉഷ മലയാള സിനിമക്ക് ഒരു മുതല്‍ കൂട്ടാകുമെന്നുറപ്പ്. ബാലചന്ദ്രമേനോനും തന്‍റെ  വേഷം മികവുറ്റതാക്കി.

മലയാളത്തിനു എക്കാലവും അഭിമാനിക്കാവുന്ന ഒത്തിരി നേട്ടങ്ങള്‍ കുഞ്ഞനന്തന്‍ നേടി തന്നേക്കും. വാണിജ്യ – സമാന്തര സിനിമകളുടെ അതിര്‍വരമ്പുകള്‍ ( അങ്ങനെയൊന്നുണ്ടെങ്കില്‍ ) ഈ ചിത്രത്തിലൂടെ ഇല്ലാതാകുകയാണ്. മനുഷ്യ മനസിനെ ദ്രവീകരിക്കുന്ന ഒത്തിരി മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ഈ സലിം അഹമദ് ചിത്രം സമൂഹത്തിലേക്കും കുടുംബ ബന്ധങ്ങങ്ങളിലേക്കും തുറന്നു വയ്ക്കുന്ന ഒരു കണ്ണാടിയായി പ്രേക്ഷകന് അനുഭവപ്പെടുന്നു.

MAMMOOTTY  അവതരിപ്പിക്കുന്ന കുഞ്ഞനന്തനൊപ്പം , കുഞ്ഞനന്തന്‍റെ കടയും ഒരു പ്രധാന  കഥാപാത്രമായി മാറുകയാണ് ഈ ചിത്രത്തില്‍ . സിനിമ സംവിധായക ന്‍റെ  കല യാണ് എന്ന യാഥര്‍ത്ഥ്യം സലിം അഹമദ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.  കുഞ്ഞനന്തന്‍റെ കട ഒരു മമ്മൂട്ടി ചിത്രമല്ല , മറിച്ചു മമ്മൂട്ടി എന്ന മികച്ച നടന്‍ തന്‍റെ മികവുറ്റ അഭിനയം കാഴ്ച വെച്ച ഒരു സലിം അഹമദ് ചിത്രമാണ്‌. മമ്മൂട്ടിയും മോഹന്‍ലാലും  ഉള്‍പ്പെടെയുള്ള നമ്മുടെ സൂപ്പര്‍ താരങ്ങള്‍ ഇന്ത്യയിലെ തന്നെ മികച്ച നടന്മാര്‍ കൂടിയാണ് എന്ന തിരിച്ചറിവ് അവര്‍ക്കും യുവ സംവിധായകര്‍ക്കും പ്രേക്ഷകര്‍ക്കും ഉണ്ടായാല്‍ മലയാളത്തില്‍മികച്ച ഒരുപിടി ചിത്രങ്ങള്‍ പിറക്കും എന്ന സൂചനയാണു കുഞ്ഞനന്തന്‍റെ കട തരുന്നത്.

 

SANU INDIA NEWS

Kunjananthante Kada Malayalam Movie 1 (1)

Leave a Reply