728-pixel-x-90-2-learn
728-pixel-x-90
<< >>

കുംഭമേള നടന്നത് ഫിഫ ലോകകപ്പിനേക്കാള്‍ സംഘാടക മികവിലെന്ന് യു എസ് സര്‍വ്വകലാശാല

കാംബ്രിഡ്ജ്:ഫിഫ ലോകകപ്പിനേക്കാള്‍ സംഘാടക മികവ് അലഹബാദില്‍ നടക്കുന്ന മഹാകുംഭമേളയ്ക്കുണ്ടെന്ന് അമേരിക്കയിലെ പ്രമുഖ സര്‍വ്വകലാശാലയായ ഹാര്‍വാര്ഡ് യൂണിവേഴ്‌സിറ്റി.സര്‍വ്വകലാശാലയിലെ ഒരു കൂട്ടം ഗവേഷകരാണ് താരതമ്യ പഠനം നടത്തിയത്.

2013 ല്‍ നടന്ന കുംഭമേളയ്ക്ക് ബ്രസീലില്‍ നടന്ന ലോകകപ്പ് ഫുട്‌ബോളിലുണ്ടായതിനേക്കാള്‍ സംഘാടക മികവുണ്ടായതായി പഠനത്തില്‍ പറയുന്നു.ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല ഇതേ കുറിച്ച് കുംഭമേള മാപ്പിങ് ദി എഫേമെറാല്‍ മെഗാ സിറ്റി എന്ന പേരില്‍ പുസ്തകം തന്നെ തയ്യാറാക്കി.2013ല്‍ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 55 ദിവസമാണ് കുംഭമേള സംഘടിപ്പിച്ചത്.24 സ്‌ക്വയര്‍ കിലോമീറ്റര്‍ മാത്രം വിസ്താരമുള്ള കുംഭ സിറ്റിയില്‍ കുറ്റമറ്റ രീതിയില്‍ താത്ക്കാലിക അടിസ്ഥാന സൗകര്യം ഒരുക്കിയിരുന്നതായി പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു.

അര്‍ബന്‍ പ്ലാനിങ്, പബ്ലിക് ഹെല്‍ത്ത്, ബിസിനസ്, അര്‍ക്കിടെക്ച്ചര്‍, കള്‍ച്ചര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന സംഘമാണ് കുംഭമേളയെക്കുറിച്ച് പഠിച്ചത്.ചെറിയ പ്രദേശത്ത് 100 ദശലക്ഷത്തിലധികം ജനങ്ങള്‍ക്ക് 55 ദിവസം പ്രാര്‍ത്ഥനയും മറ്റു ചടങ്ങുകളും നടത്തി സുരക്ഷിതരായി സ്വദേശത്തേക്ക് മടങ്ങാന്‍ സാധിച്ചതിനെ കുറിച്ച് പുസ്തകത്തില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.

INDIANEWS24.COM Cambridge

Leave a Reply