728-pixel-x-90-2-learn
728-pixel-x-90
<< >>

കുംബ്ലേയെ അധിക്ഷേപിച്ചെന്ന പ്രതിഷേധത്തെ തുടര്‍ന്ന് ബി സി സി ഐ ട്വീറ്റ് മാറ്റിയിട്ടു

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും മികച്ച സ്പിന്‍ബൗളര്‍മാരില്‍ ഒരാളായ അനില്‍ കുംബ്ലെയുടെ ജന്മദിനത്തില്‍ ബി സി സി ഐ കുറിച്ച ആശംസാ ട്വീറ്റില്‍ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ആരാധകരുടെ രോഷം. ഇന്ത്യയുടെ എക്കാലത്തെയും ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരനും മുന്‍ നായകനുമായ കുംബ്ലെയെ ‘മുന്‍ ഇന്ത്യന്‍ ബൗളര്‍’ എന്ന് മാത്രം വിശേഷിപ്പിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത്.

ആരാധകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ബി സി സി ഐക്ക് ട്വീറ്റ് പിന്‍വലിക്കേണ്ടതായി വന്നു. പിന്നീട് നല്‍കിയ ട്വീറ്റില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന് മാറ്റിയെഴുതുകയും ചെയ്തു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ജൂണില്‍ ദേശീയ ടീം പരിശീലക സ്ഥാനത്ത് നിന്ന് മാറിയിരുന്നു. സംഭവത്തില്‍ ബി സി സി ഐ കോഹ്‌ലിക്കൊപ്പം നിന്നെന്ന ആക്ഷേപവും ആ സമയത്ത് ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കുംബ്ലേയ്ക്ക് നല്‍കിയ ആശംസ അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പറഞ്ഞ് ആരാധകര്‍ രംഗത്തെത്തിയത്.

INDIANEWS24.COM Sports Desk

Leave a Reply