728-pixel-x-90-2-learn
728-pixel-x-90
<< >>

കീടനാശിനി തളിച്ച വയലിൽ മേയുന്നതിനിടെ 56 പശുക്കൾ ചത്തു

വിജയവാഡ: കീടനാശിനി തളിച്ച വയലില്‍ മേഞ്ഞ 56 പശുക്കള്‍ ചത്തുവീണു. ആന്ധ്രയിലെ ഡെയ്ഡ് ഗ്രാമത്തിലാണ് ഭീതിതമായ സംഭവം നടന്നത്.

ഒന്നര പതിറ്റാണ്ടു കാലത്തോളമായി പശുപരിപാലനവുമായി ജീവിക്കുന്ന ഗുണ്ടാല ലക്ഷമൈയ്യാ എന്നയാളുടെ പശുക്കൾക്കാണ് ദുർവിധിയുണ്ടായത്. ഉഴുന്ന് വയലില്‍ വിളവെടുപ്പിന് ശേഷം കീടനാശിനി തളിച്ചതിനേക്കുറിച്ച് ഇയാള്‍ക്ക് അറിവുണ്ടായിരുന്നില്ല.

100 പശുക്കളെയാണ് മേയാന്‍ വിട്ടിരുന്നത്. ഇതില്‍ 44 പശുക്കള്‍ വിഷബാധയെ തുടര്‍ന്ന് മരണ വെപ്രാളത്തില്‍ എവിടെല്ലാമാണ് വീണു കിടക്കുന്നത് എന്ന് ഇനിയും അറിവായിട്ടില്ല. ചത്ത പശുക്കളുടെ പോസ്റ്റ് മോര്‍ട്ടത്തില്‍ ഇവയുടെ ഉള്ളില്‍ സയനൈഡിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. സാധാരണ ഗതിയില്‍ വിഷബാധ ചെറുക്കാന്‍ പശുക്കള്‍ക്ക് സാധിക്കാറുണ്ട്. എന്നാല്‍ ചത്ത പശുക്കളുടെ ഉള്ളിലെത്തിയിരിക്കുന്ന വിഷത്തിന്റെ അളവ് കൂടുതലാണെന്നാണ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.

25 ലക്ഷം രൂപയിലധികം നഷ്ടമാണ് സംഭവത്തോടെ ഉണ്ടായിരിക്കുന്നതെന്നാണ് ലക്ഷ്മണയ്യ പറയുന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് വിശദമാക്കി. അതേസമയം കേരളത്തിന് ആവശ്യമായ ഉഴുന്ന് എത്തുന്നത് ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് എന്നതാണ് മറ്റൊരു വസ്തുത .

INDIANEWS24 Vijayawada

Leave a Reply