728-pixel-x-90-2-learn
728-pixel-x-90
<< >>

കി കിം ഡുക് മലയാളം കീഴടക്കി

തിരുവനന്തപുരം: വിശ്രുത കൊറിയന്‍ സംവിധായകന്‍ കി കിം ഡുക് മലയാള മനസ് കീഴടക്കുന്നു. കിമ്മിനെ കാണാന്‍ തൃശൂര്‍,എറണാകുളം, പാലക്കാട്  തുടങ്ങി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും  ആരാധകര്‍ തിരുവനന്തപുരത്തേക്ക് ഒഴുകിയെത്തുകയാണ്. കേരളത്തിലെ തന്‍റെ ആരാധക ബാഹുലയം കിം കി യെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.

ചൊവ്വാഴ്ച അര്‍ധരാത്രിയാണ് കിം തിരുവനന്തപുരത്തെത്തിയത്. IFFK  ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാ പോളും സംഘവും അദ്ദേഹത്തെ സ്വീകരിച്ചു. വഴുതക്കാട് താജ് ഹോട്ടലില്‍ കിം വിശ്രമിച്ചു. തുടര്‍ന്ന്‍ കിമ്മിനെ കാത്തുനിന്ന മാധ്യമപ്പടയറിയാതെ നഗരം കാണാനിറങ്ങി.

ഉച്ചയ്ക്കുശേഷം താജ് ഹോട്ടലില്‍ പത്രസമ്മേളനം. സിനിമാ വിശാരദന്‍മാരുടെ നെടുങ്കന്‍ ചോദ്യങ്ങള്‍ക്ക് ലാളിത്യമാര്‍ന്ന മറുപടികളുമായി കിം കത്തി കയറി. മാന്ത്രികനാണോ? പുരുഷപക്ഷവാദിയാണോ? സെന്‍ ബുദ്ധിസ്റ്റാണോ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക്, ”താന്‍ ഇതൊന്നുമല്ലേ…” എന്ന സാത്വിക ഭാവത്തിലുള്ള മറുപടി.

ഏതായാലും കിം കി ഡുക് മലയാളികളെ കീഴടക്കി. തന്നെ കേരളവും കീഴടക്കി എന്ന് കിം കിം പറയുന്നു. കിം കി യില്‍ നിന്നും ഒരു ” തിരോന്തോരം ” പടം ഉടനുണ്ടാകുമോ എന്ന് കാത്തിരുന്നു കാണാം. ഫെസ്റ്റിവല്‍ സംഘാടകര്‍ ഏതായാലും കിം കി ഡുകിനു നന്ദി പറയുകയാണ് , ഈ മേളയെ രക്ഷിച്ചതിന് !

SANU – JITH INDIA NEWS

തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയിൽ എത്തിയ കിം കി ഡുക്ക്‌ പത്ര സമ്മേളനത്തിൽ

തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയിൽ എത്തിയ കിം കി ഡുക്ക്‌ പത്ര സമ്മേളനത്തിൽ

 

തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയിൽ എത്തിയ കിം കി ഡുക്ക്‌ നഗരം കാണാൻ ഇറങ്ങിയപ്പോൾ

തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയിൽ എത്തിയ കിം കി ഡുക്ക്‌ നഗരം കാണാൻ ഇറങ്ങിയപ്പോൾ

Leave a Reply