വെല്ലിംഗ്ടണ്‍: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ബ്രെണ്ടന്‍ മക്കല്ലത്തിന്റെ അപരാജിത സെഞ്ച്വറിയുമായി ആതിഥേയരായ ന്യൂസിലണ്ട് പൊരുതുന്നു. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ 5-252ല്‍ എത്തിയ അവര്‍ക്ക് 6 റണ്ണിന്റെ ലീഡായി.
5-94 എന്ന നിലയില്‍ ഇന്നിങ്ങ്സ് തോല്‍വി മുന്നില്‍ കണ്ട കിവീസിനെ മക്കല്ലവും [114] ബ്രാഡ് ലി വാട്ട്ലിംഗും[52] ചേര്‍ന്ന വേര്‍പിരിയാത്ത ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.237 പന്തില്‍ 14 ബൌണ്ടറിയും ഒരു സിക്സും ഉള്‍പ്പെട്ടതായിരുന്നു മക്കല്ലത്തിന്റെ സെഞ്ച്വറി. ഇന്ത്യക്ക് വേണ്ടി ഇശാന്ത് ശര്‍മ മൂന്നും മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ ഒന്ന് വീതവും വിക്കറ്റ് വീഴ്ത്തി.