jio 800x100
jio 800x100
728-pixel-x-90
<< >>

കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാന്‍ ആര്‍ ബി ഐക്ക് കൂടുതല്‍ അധികാരം നല്‍കിയേക്കും

ന്യൂഡല്‍ഹി:കടം തിരിച്ചടയ്ക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആര്‍ ബി ഐയ്ക്ക് കൂടുതല്‍ അധികാരം നല്‍കാനുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.ബാങ്കുകളിലെ വര്‍ധിച്ചുവരുന്ന കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ ഫലപ്രദമായ നടപടികളില്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

മനപ്പൂര്‍വ്വം കടം തിരിച്ചടക്കാത്തവര്‍ക്കാണ് ഓര്‍ഡിനന്‍സ് ബാധകമാകുക.ഇത്തരക്കാരില്‍ നിന്ന് കടംതിരിച്ചുപിടിക്കാന്‍ ഏത് തരത്തില്‍ ഇടപെടണമെന്ന് ആര്‍ ബി ഐ തീരുമാനിക്കും.ഇക്കഴിഞ്ഞ ഡിസംബറിലെ കണക്ക് പ്രകാരം രാജ്യത്തെ ബാങ്കുകളിലെ മൊത്തം കിട്ടാക്കടം 6.07 ലക്ഷം കോടി രൂപ വരും. ഇതില്‍ 80 ശതമാനത്തിലധികവും പൊതുമേഖലാ ബാങ്കുകളുടേതാണ്.

INDIANEWS24.COM NEWDELHI

Leave a Reply