jio 800x100
jio 800x100
728-pixel-x-90
<< >>

കിങ്‌സ്‌ ഇലവൻ പഞ്ചാബിനു പുറത്തേക്കുള്ള വഴി കാണിച്ചു ധോണിയും കൂട്ടരും പുറത്തേക്ക് ! റോയൽസും പുറത്തായി..

അബുദാബി:ഐ പി എൽ അവസാന ചിത്രം ഏകദേശം തെളിയുന്നു.നാലാം സ്‌ഥാനത്തിനായി ബാംഗ്ലൂർ-ഡൽഹി വിജയികളും കൊൽക്കൊത്ത നൈറ്റ് റൈഡേഴ്സും സൺ  റൈസസും പോരാട്ടം തുടരുന്നു.കിങ്‌സ്‌ ഇലവൻ പഞ്ചാബും, രാജസ്ഥാൻ റോയൽസും ഐപിഎൽ പ്ലേ ഓഫ്‌ കാണാതെ ചെന്നൈ സൂപ്പർ കിംഗ്‌സും പുറത്തായി‌. അവസാന മത്സരങ്ങളിൽ പഞ്ചാബ്‌ ചെന്നൈ സൂപ്പർ കിങ്‌സിനോട്‌ ഒമ്പത്‌ വിക്കറ്റിനും, രാജസ്ഥാൻ 60 റണ്ണിന്‌ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനോടും തോറ്റു. അതെ സമയം ജയത്തോടെ കൊൽക്കത്ത പ്രതീക്ഷ കാത്തു. പ്രാഥമികഘട്ടത്തിൽ ബാക്കിയുള്ള രണ്ട്‌ കളികളുടെ ഫലവും, റൺനിരക്കും അവരുടെ ഗതി നിർണയിക്കും. നിലവിൽ നാലാംസ്ഥാനത്താണ്‌ കൊൽക്കത്ത. ഇന്ന്‌ ബാംഗ്ലൂർ ഡൽഹിയെയും നാളെ ഹൈദരാബാദ്‌ മുംബൈയെയും നേരിടുന്നതോടെ പ്ളേ ഓഫ് ചിത്രം പുറത്താകും.മുംബൈ ഇന്ത്യൻസ് ഒഴികെയുള്ള ടീമുകളെല്ലാം പോയിന്റ് നിരക്കിൽ ഏറെക്കുറെ തുല്യമാണ്.അമ്പേ പരാജയപ്പെട്ട ആരുമില്ല.പ്ളേ ഓഫ് കാണാതെ പുറത്തായ കിങ്‌സ് ഇലവൻ ക്യാപ്റ്റൻ കെ എൽ രാഹുൽ ഓറഞ്ചു ക്യാപ് നേടും എന്നുറപ്പായി.രാഹുലിന്റെ ഏറെ പിന്നിലായി ശിഖർ ധവാൻ മാത്രമാണുള്ളത്.ഇനിയുള്ള മത്സരങ്ങളിൽ ഒന്നോ രണ്ടോ സെഞ്ച്വറികൾ നേടിയാൽ മാത്രമേ ശിഖർ ധവാന് രാഹുലിനെ മറികടക്കാനാകൂ.

കൊൽക്കത്തയ്‌ക്കെതിരെ രാജസ്ഥാന്‌ തൊട്ടതെല്ലാം പിഴച്ചു. ക്യാപ്‌റ്റൻ ഇയോവിൻ മോർഗന്റെ (35 പന്തിൽ 68*) ബാറ്റിങ്‌ മികവിലാണ്‌ കൊൽക്കത്ത വമ്പൻ സ്‌കോർ കുറിച്ചത്‌. അഞ്ചിന്‌ 99 എന്ന നിലയിൽ ടീം തകരുമ്പോഴായിരുന്നു മോർഗൻ രക്ഷകനായത്‌. ആറ്‌ സിക്‌സറും അഞ്ച്‌ ബൗണ്ടറികളും ഇംഗ്ലീഷുകാരൻ പറത്തി. മറുപടിയിൽ രാജസ്ഥാൻ തകർന്നു. കൊൽക്കത്തൻ പേസർ പാറ്റ്‌ കമ്മിൻസണിന്റെ മുമ്പിൽ അവർക്ക്‌ മറുപടിയുണ്ടായില്ല. മുൻനിരക്കാരൊന്നും തിളങ്ങിയില്ല. സഞ്ജു സാംസൺ ഒരു റണ്ണാണ്‌ നേടിയത്‌. കമ്മിൻസ്‌ നാല്‌ വിക്കറ്റ്‌ വീഴ്‌ത്തി. സ്‌കോർ: കൊൽക്കത്ത 7–-191, രാജസ്ഥാൻ 9–-131.

അവസാന രണ്ടു മത്സരങ്ങളിലും ആധികാരിക വിജയം നേടി തലയുയർത്തിത്തന്നെയാണ് ധോണിയുടെ സി എസ് കെ മടങ്ങി എന്നത് ആരാധകർക്കാശ്വാസം പകർന്നു.വൺ ഫോമിൽ തുടർന്നിരുന്ന സാക്ഷാൽ ക്രിസ് ഗെയ്‌ലിനെയും ബെൻ സ്റ്റോക്സിനെയും സഞ്ജു സാംസണെയും രാഹുൽ തിവാറ്റിയെയും കെ എൽ രാഹുലിനെയും കാണികൾക്ക് ഇനി അവസരമില്ല.അവസാന മത്സരത്തിൽ രാഹുൽ തിവാറ്റിയ മികച്ച ആൾ റൌണ്ട് പ്രകടനം കാഴ്ചവെച്ചാണ് മടങ്ങിയത്,പക്ഷെ ഗെയ്‌ലും സാംസണും അവസാന മത്സരത്തിൽ തിളങ്ങിയില്ല എന്നത് ടീമിന്റെ പുറത്താകലിന് തന്നെ വഴി തെളിച്ചു.ഏറ്റവും മോശം പ്രകടനം നടത്തിയ സ്റ്റീവ് സ്മിത്ത് എന്ന ക്യാപ്റ്റൻ തന്നെയായിരുന്നു രാജസ്‌ഥാൻ റോയൽസിന്റെ പ്ളേ ഓഫ് സാധ്യതകൾ മങ്ങാൻ പ്രധാന കാരണം.സഞ്ജു സാംസൺ റണ്ണൊഴുക്കിയില്ലെങ്കിൽ വിജയിക്കില്ല എന്നതും റോയൽസിന് വിനയായി.കെ എൽ രാഹുൽ തന്നെയാണ് കിങ്‌സ് ഇലവന്റെ ശക്തിയും ദൗർബല്യവും.പലപ്പോഴും രാഹുൽ പത്തോവറിൽ കൂടുതൽ കളിച്ചുവെങ്കിലും സ്‌ട്രൈക് റേറ്റ് കുറഞ്ഞത് ടീമിന് തിരിച്ചടിയായി.മുൻ നിരയുടെ പരാജയമായിരുന്നു ധോണിയുടെ സി എസ് കെ യുടെ ദുരന്ത കാരണം.കയ്യിൽ വന്ന ഒരു മത്സരം അവസാന ഓവറിൽ 17 റൺസ് വിട്ടുകൊടുത്തു കളഞ്ഞു കുളിച്ച രവീന്ദ്ര ജഡേജ അടുത്ത മത്സരം  ഒറ്റയ്ക്ക് അടിച്ചെടുത്തുവെങ്കിലും പ്ളേ ഓഫ് സാധ്യതകൾ അപ്പോഴേക്കും അസ്തമിച്ചിരുന്നു.

INDIANEWS 24 CRICKET DESK 

 

Leave a Reply