പാൻമുൻജോം: കഴിഞ്ഞ ആറു പതിറ്റാണ്ടിലേറെയായി തുടര്‍ന്ന് വരുന്ന തുടരുന്ന കൊറിയൻ യുദ്ധം അവസാനിപ്പിക്കാൻ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നും ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂണ്‍ ജേ ഇന്നും തമ്മിൽ ധാരണയായി.ദക്ഷിണ കൊറിയയിലെ പാൻമുൻജോംമിൽ നടന്ന ഉച്ചകോടിയിലാണ് സുപ്രധാന തീരുമാനം ഇരുരാജ്യങ്ങളും കൈകൊണ്ടത്ലോക രാജ്യങ്ങളെ ഭീതിയുടെ മുൾമുനയിൽനിറുത്തിയ യുദ്ധത്തിനാണ് അറുതിയാകുന്നത്.ഉത്തരകൊറിയയുടെ ഏകാധിപതി ദക്ഷിണ കൊറിയയിലേക്ക് കടന്നുവന്നതോടെയാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കിയ ഏറ്റവും വലിയ വാർത്ത പുറത്തുവന്നത്. ഇന്ന് രാവിലെ അതിർത്തി കടന്നെത്തിയ കിം ജോംഗ് ഉന്നിനെ മൂൺ നേരിട്ടെത്തി സ്വീകരിച്ചു. പിന്നീട് ഇരുവരും ചെറുപുഞ്ചിരിയോടെ സമാധാന ചരിത്രത്തിലേക്ക് കൈ കോര്‍ത്ത് നീങ്ങി.
സമ്പൂര്‍ണ്ണ ആണവ നിരായുധീകരണം സംബന്ധിച്ചും ഇരുനേതാക്കളും തമ്മിൽ ധാരണയായി. കര, വ്യോമ, കടൽ മാർഗമുള്ള സംഘർഷങ്ങൾ ഉണ്ടാകില്ലെന്നും നേതാക്കൾ തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനിച്ചു. ഇരുരാജ്യങ്ങളുടെയും അതിർത്തിയിലെ പതിവ് സംഘർഷങ്ങൾ അവസാനിപ്പിക്കുവാനും കൊറിയൻ രാജ്യങ്ങൾ തമ്മിൽ കരാർ ഒപ്പുവച്ചു.
1950-53 ലെ യുദ്ധത്തിലാണു ഇരു കൊറിയകളും വിഭജിക്കപ്പെട്ടത്. ഇരു രാജ്യങ്ങളുടെയും ഭരണാധികാരികൾ കൊറിയൻ വിഭജനത്തിനു ശേഷം രണ്ടുതവണയേ ചർച്ചകൾ നടത്തിയിട്ടുള്ളു. പക്ഷെ ആ ചർച്ചകളിൽ കൈകൊണ്ട തീരുമാനങ്ങൾ ഇതുവരെയും ഇരുരാജ്യങ്ങൾ നടപ്പാക്കിയിട്ടില്ല.രണ്ടായിരത്തിൽ ഉത്തര കൊറിയയുടെ കിം ജോംഗ് ഇലും ദക്ഷിണ കൊറിയയുടെ കിം ഡേ ജുംഗും 2007-ൽ കിം ജോംഗ് ഇലും ദക്ഷിണ കൊറിയയുടെ റോഹ് മൂ ഹ്യൂണും കൂടിക്കണ്ടു. രണ്ടു ഉച്ചകോടികളും ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോംഗ്യാഗിലായിരുന്നു.
INDIAEWS24 WORLD DESK