728-pixel-x-90-2-learn
728-pixel-x-90
<< >>

കിം കി ഡുക്കിന്റെ ‘മോബിയസ്’ ലഹരിയില്‍ മേളയ്ക്ക് ഇന്ന് സമാപനം

തിരുവനന്തപുരം:കിം കി ഡുക്കിന്റെ ‘മോബിയസ്’ ലഹരിയില്‍ പതിനെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്നു സമാപിക്കും. ഇന്നലെ തിരുവനന്തപുരത്തെ അഞ്ജലി തിയേറ്ററില്‍ രാവിലെ 11.30 നാണ് മോബിയസ് പ്രദര്‍ശിപ്പിച്ചത്. ഒന്നര മണിക്കൂറോളം സംഭാഷണങ്ങളില്ലാതെ ശരിക്കും “മൂവി ” ആയി ചിത്രീകരിച്ചിരിക്കുന്ന മോബിയസ് വല്ലാത്തൊരു ” കള്‍ച്ചറള്‍ ഷോക്ക്‌ ” ആണ് സമ്മാനിക്കുന്നത്. രാഹുല്‍ സംസ്കൃതായന്‍റെ വോള്‍ഗ മുതല്‍ ഗംഗ വരെ എന്ന വിശ്രുത രചനയെപ്പോലും പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ തയ്യാറാകാതിരുന്ന ഇന്ത്യന്‍ ജനതയ്ക്ക് മോബിയസ് ഏതായാലും സ്വീകരിക്കാനാവില്ല എന്നു പ്രേക്ഷക പ്രതികരണങ്ങള്‍ തെളിയിക്കുന്നു. പെരുമ്പടവം ശ്രീധരന്‍ മുതല്‍ വിദ്യാര്‍ഥികള്‍ വരെയുള്ള പ്രേക്ഷകര്‍ സിനിമയുടെ പ്രമേയത്തെ എതിര്‍ക്കുകയുണ്ടായി. ഛേദിക്കപ്പെട്ട ജനനേന്ദ്രിയത്തില്‍ നിന്ന് രക്തം വെള്ളിത്തിരയിലേക്കൊഴുകിയെത്തിയപ്പോള്‍ ചിലര്‍ തലകറങ്ങി വീണു. മോബിയസ് ഇന്ന് 11.30 ന് അഞ്ജലിയില്‍ വീണ്ടും പ്രദര്‍ശിപ്പിക്കുന്നുണ്ട്. മോബിയസിനോടുള്ള സമീപനം എന്തായിരുന്നാലും കിം കി ഡുക് എന്ന ചലച്ചിത്രകാരനെ പ്രേക്ഷകര്‍ സര്‍വ്വാത്മനാ സ്വീകരിച്ചു.

ഇരുന്നൂറിലധികം ചിത്രങ്ങളും മികച്ച സംവിധായകരും അണിനിരന്ന ചലച്ചിത്രോത്സവത്തിന്റെ സമാപനദിനം ഇനി ആകാംക്ഷയുടേതാണ്. കേരള സര്‍ക്കാര്‍ ഏത് മേഖലയിലും നല്‍കുന്ന പുരസ്‌കാരങ്ങളില്‍ ഏറ്റവും വലുതായ സുവര്‍ണ ചകോര മുദ്ര ആര് നേടുമെന്ന ആകാംക്ഷയില്‍ !  മികച്ച ചിത്രത്തിന് സുവര്‍ണ ചകോര മുദ്രയ്‌ക്കൊപ്പം 15 ലക്ഷം രൂപ സമ്മാനത്തുക ലഭിക്കും. മികച്ച സംവിധായകന് നാലു ലക്ഷം രൂപയുള്‍പ്പെടുന്ന രജത ചകോരം ലഭിക്കും. ഇവയുള്‍പ്പെടെ ഏഴ് പുരസ്‌കാരങ്ങള്‍ സമാപന സമ്മേളനത്തില്‍ വിതരണം ചെയ്യും.ചലച്ചിത്രമേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാ പോള്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. മത്സരവിഭാഗത്തില്‍ രണ്ട് മലയാള ചിത്രങ്ങളടക്കം 14 സിനിമകളാണ് പ്ര ദര്‍ശിപ്പിക്കപ്പെട്ടത്.64 രാജ്യങ്ങളില്‍ നിന്ന് 16 വിഭാഗങ്ങളില്‍ നിന്നായി 211 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു. നിശാഗന്ധിയില്‍ ഇന്നു വൈകുന്നേരം നടക്കുന്ന സമാപന  സമ്മേളനത്തില്‍ കിം കി ഡുക്കിനെയും പത്മ ശ്രീ  മധുവിനെയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആദരിക്കും. .

കിം കി ഡുക് , ജൂറി അധ്യക്ഷനും കിം കി ഡുക്കിന്റെ  ഇഷ്ട സംവിധായകനുമായ ആര്‍തുറോ റിപ്‌സ്റ്റൈന്‍, വിശ്രുത സ്പാനിഷ് സംവിധായകന്‍ കാര്‍ലോസ് സോറ, ഇറ്റാലിയന്‍ സംവിധായകന്‍ മാര്‍കോ ബെല്ലുച്ചിയോ, സെര്‍ബിയന്‍ സംവിധായകന്‍ പാസ്‌ക്കല്‍ ജെവിക് എന്നിവരുടെ സാന്നിദ്ധ്യം മേളയെ വേറിട്ടതാക്കി.

SANU INDIA NEWS TVM

kim ki duk 5

കിം കി ഡുക്ക്‌ കൈരളിയിൽ

കിം കി ഡുക്ക്‌ കൈരളിയിൽ

 

Leave a Reply